ന്യൂദല്‍ഹി : നിര്‍ഭയക്കേസിലെ വധശിക്ഷ നാളെ നടപ്പാക്കാനുള്ള ഒരുക്കത്തില്‍. കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും തള്ളിയതോടെ വധശിക്ഷ നാളെ തന്നെ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് തീഹാര്‍ ജയില്‍ അധികൃതര്‍. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്നും വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
അതേസമയം ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി തീഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തി. വധശിക്ഷ നടപ്പാക്കുന്നതിന് തലേന്നാണ് ഡമ്മി പരീക്ഷണം നടത്തുക. ചാക്കില്‍ കല്ലും മണ്ണും നിറച്ച് പ്രതികളുടെ ഒരോ പ്രതിയുടേയും തൂക്കത്തിനനുസരിച്ച് തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. പവന്‍ ഗുപ്തയെ ആരാച്ചാര്‍ വ്യാഴാഴ്ച തീഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നാല് കുറ്റവാളികള്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പിലാക്കുന്നത്.
മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ജസ്റ്റിസ് എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസില്‍ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.
2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണം സംഭവിക്കുകയായിരുന്നു.
















