രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ക്ഷേത്രത്തിലെ ബലിക്കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കി. മദ്യം ചേര്‍ത്ത ഭക്ഷണം നല്‍കിയാണ് കാക്കകളെ കൊന്നത്. ശേഷം ഇവയെ ശേഖരിച്ച് ചിക്കന്‍ സ്റ്റാളില്‍ എത്തിച്ച് കോഴിയിറിച്ചിക്കൊപ്പം ചേര്‍ത്തു നല്‍കുകായിയിരുന്നു. സംഭവത്തില്‍ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. 150 ചത്ത കാക്കകളെയും ഇവരില്‍ നിന്നു പിടികൂടി. ക്ഷേത്രത്തില്‍ ബലിച്ചോര്‍ തിന്ന കാക്കകള്‍ ചത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
















