കൊല്ലം: കൊട്ടിയത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. മൈലാപ്പൂർ നാസില മനസിലിൽ നവാസിന്റെ മകൻ നൗഫൽ(18)ആണ് മരിച്ചത്. ഇയാളുടെ കൂട്ടുകാരൻ മൈലാപ്പൂർ മേലേവിള വീട്ടിൽ മിതിലാജിന്റെ മകൻ ഫവാസ്(19)നെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ദേശിയപാതയോരത്ത് കൊട്ടിയം ജംഗഷന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ലോഡ്ജിന്റെ ഇടവഴിയിൽ വച്ച് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേർക്കും കുത്തേറ്റത്. കുത്ത് കൊണ്ട് റോഡിൽ ഓടിയെത്തിയ ഇരുവരെയും നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് ഇന്നു രാവിലെ 9.50ഓടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ ഒരാലെ പോലീസ് അറസ്റ്റ് ചെയ്തു. പേരയം ചരുവിള വീട്ടിൽ അജീറിന്റ മകൻ അജ്മൽ ആണ് അറസ്റ്റിലായത്.
















