Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ശങ്കരാചാര്യര്‍

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 24, 2020, 06:45 am IST
in Samskriti

ശ്രീ ശങ്കരാചാര്യര്‍ വേദാന്തം എന്നത് ഉപനിഷത്തുകളിലും ബാദരായണന്റെ ബ്രഹ്മസൂത്രത്തിലും ഉള്ളടങ്ങിയിട്ടുള്ള തത്വചിന്തയുടെ വിശകലനവും വിശദീകരണവുമാണ്. വേദങ്ങളുടെ അന്ത്യഭാഗങ്ങളാണ് ഉപനിഷത്തുകള്‍. വേദങ്ങളുടെ ആദ്യഭാഗത്തുള്ള സംഹിതകളുടെയും ബ്രാഹ്മണങ്ങളുടെയും വിശകലനനിഗമനങ്ങള്‍ ജൈമിനിമഹര്‍ഷി തന്റെ പൂര്‍വമീമാംസാസൂത്രങ്ങളിലൂടെ നടത്തിയിരിക്കുന്നു. അതില്‍ നിന്നു വേര്‍തിരിച്ചു കാട്ടാന്‍ വേദാന്തവിചാരത്തെ ഉത്തരമീമാംസ എന്നു പറഞ്ഞുവരുന്നു. ബ്രഹ്മസൂത്രത്തിനു പല ആചാര്യന്മാരും പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അവയില്‍ നമുക്കിന്നു ലഭ്യമായ ഏറ്റവും പഴക്കമുള്ള വ്യാഖ്യാനം ശങ്കരാചാര്യരുടേതാണ്. ഇതരവ്യാഖ്യാനങ്ങളേക്കാള്‍ പ്രശസ്തിയും ഇതിനാണ്. തന്മൂലം വേദാന്തം എന്നാല്‍ ശാങ്കരവേദാന്തം ആണ് എന്ന പൊതുധാരണ പരക്കാന്‍ ഇടവന്നു.

കേരളത്തിലെ കാലടിയില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും മകനായി പിറന്ന ഈ അത്ഭുതപ്രതിഭയെ (788 സി. ഇ 820 സി. ഇ) പ്രസിദ്ധ മാര്‍ക്‌സിസ്റ്റു ചിന്തകനായ ദേബീപ്രസാദ് ചട്ടോപാധ്യായ ഇപ്രകാരം പുകഴ്‌ത്തുന്നു ഇന്ത്യന്‍ തത്ത്വചിന്തയുടെ പില്‍ക്കാലചരിത്രത്തില്‍ അദൈ്വതവേദാന്തത്തിനു ലഭിച്ച വലിയ സ്ഥാനം ഗൗഡപാദരുടെ ശിഷ്യനോ, ശിഷ്യന്റെ ശിഷ്യനോ, ആയ ശങ്കരന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ടുണ്ടായതാണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ പിറന്ന അദ്ദേഹം ഇന്ത്യയിലുടനീളം വിസ്തരിച്ചു യാത്ര ചെയ്യുകയും രാജ്യത്തിന്റെ നാലുമൂലകളിലും നാലു സന്യാസാശ്രമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ മഠങ്ങളിലെ അധിപതികള്‍ ഇന്നും ശങ്കരാചാര്യര്‍ എന്ന പൊതു നാമധേയത്തിലാണ് അറിയപ്പെടുന്നത്. 

പൂര്‍ണ്ണസമയമതപ്രചാരകന്മാര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയ പ്രസിദ്ധങ്ങളായ ബൗദ്ധവിഹാരങ്ങളുടെ സംഘടനാതത്വങ്ങളെ അവലംബിച്ചായിരുന്നു അദ്ദേഹം ഈ മഠങ്ങള്‍ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ കാലത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ മഠങ്ങളുടെ സ്ഥാപനത്തിലൂടെ വെളിവാകുന്നത് ഇവയ്‌ക്കുവേണ്ടുന്ന വന്‍സാമ്പത്തികസഹായം ലഭ്യമാക്കാനുള്ള മാര്‍ഗമുള്‍പ്പടെയുള്ള സംഘടനാപാടവമാണ്. അത്തരം സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ അദ്ദേഹത്തിന്റെ ഗ്രന്ഥരചനകളുടെ വൈപുല്യം, അവയില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന ഉന്നതനിലവാരമാര്‍ന്ന സാഹിത്യമേന്മ എന്നിവയും പകരം വെക്കാനില്ലാത്തവകളാണ്. സംസ്‌കൃതഭാഷയില്‍ ഇത്രയും ആകര്‍ഷകമായ ഒഴുക്കോടെ ഗദ്യമെഴുതാന്‍ കഴിവുള്ള മറ്റൊരു ഇന്ത്യന്‍ തത്വചിന്തകനും കഴിഞ്ഞിട്ടില്ല. ഇതൊക്കെയാണെങ്കിലും ശങ്കരന്‍ അധികകാലം ജീവിച്ചിരുന്നില്ല. എ. ഡി. 788ല്‍ ജനിച്ച അദ്ദേഹം കേവലം മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ മരിച്ചു. തന്മൂലം കേവലം വൈയ്യക്തികമായ കഴിവുകള്‍ കണക്കിലെടുത്താല്‍ തന്നെ ഈ യുവതത്വചിന്തകന്റെ വ്യക്തിത്വം രാജ്യത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് (Debiprasad Chattopadhyaya, What is Living and What is Dead in Indian Philosophy, part 2 Idealism, p. 42).

ആചാര്യരുടെ ജീവചരിത്രത്തെ പ്രതിപാദിക്കുന്ന പല സംസ്‌കൃതഗ്രന്ഥങ്ങളുണ്ട്. ശങ്കരദിഗ്വിജയം, ശങ്കരവിജയവിലാസം, ശങ്കരജയം എന്നിവ അവയില്‍ ചിലതാണ്. ശിവന്റെ അവതാരമായി കരുതപ്പെടുന്ന ഈ ആചാര്യന്റെ അത്ഭുതസിദ്ധികളെക്കുറിച്ച് പല കഥകളും ഉണ്ട്. എട്ടാം വയസ്സില്‍ സന്യാസം സ്വീകരിച്ച അദ്ദേഹം നര്‍മ്മദാതീരത്തെ ഒരു ഗുഹയില്‍ കഴിഞ്ഞിരുന്ന ശ്രീ ഗോവിന്ദഭഗവല്‍പാദരുടെ ശിഷ്യനായി. 

പിന്നീട് കാശിയിലേക്കും അവിടെ നിന്നും ബദരികാശ്രമത്തിലേക്കും പോയി. തന്റെ പന്ത്രണ്ടാം വയസ്സിലാണത്രെ പ്രസിദ്ധമായ ബ്രഹ്മസൂത്രഭാഷ്യം എഴുതുന്നത്. പിന്നീട് ദശോപനിഷത്തു (ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തിരീയം, ബൃഹദാരണ്യകം, ഛാന്ദോഗ്യം) കള്‍ക്കും അദ്ദേഹം ഭാഷ്യങ്ങള്‍ രചിച്ചു.കാശിയിലേക്കു തിരിച്ചുവന്ന ശേഷം തുറന്ന സംവാദത്തിലൂടെ ഇതരദാര്‍ശനികരെ പരാജയപ്പെടുത്തി സ്വമതം സ്ഥാപിക്കാനായി ഭാരതമാസകലം യാത്ര ചെയ്തു. പ്രസിദ്ധ മീമാംസാപണ്ഡിതനായിരുന്ന കുമാരിലഭട്ടന്റെ അടുത്തേക്കാണത്രേ ആദ്യം പോയത്. മരണാസന്നനായിരുന്ന കുമാരിലന്‍ ആചാര്യരെ സ്വശിഷ്യനായ മണ്ഡനമിശ്രന്റെ അടുത്തേക്കയച്ചു. മണ്ഡനമിശ്രനെ ആചാര്യര്‍ വാദത്തില്‍ തോല്‍പ്പിച്ച് സുരേശ്വരാചാര്യര്‍ എന്ന നാമം നല്‍കി സ്വശിഷ്യനാക്കി. അതിനു ശേഷം നാടിന്റെ നാനാഭാഗത്തും സഞ്ചരിച്ച് വിവിധസമ്പ്രദായങ്ങളുടെ ആചാര്യന്മാരെ വാദത്തില്‍ പരാജയപ്പെടുത്തി അദൈ്വതവേദാന്തമതസ്ഥാപനം നടത്തി.അന്നു മുതല്‍ വേദാന്തദര്‍ശനത്തിന് ഭാരതീയആധ്യാത്മികമേഖലയില്‍ പ്രമുഖമായ സ്വാധീനം ഉണ്ടായി.

(തുടരും…)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.