മുംബൈ: ഹൈന്ദവ ദാര്‍ശനികന്‍ വി.ഡി. സവര്‍ക്കറെ വിമര്‍ശിക്കുന്നവര്‍ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ രണ്ടുദിവസം ചെലവഴിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന പുരസ്‌ക്കാരം നല്‍കുന്നതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാകളോടാണ് റാവത്ത് ഇക്കാര്യം ചോദിച്ചത്.
ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസിലാക്കാന്‍ സവര്‍ക്കറുടെ എതിരാളികള്‍ പഴയ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ രണ്ട് ദിവസം ചെലവഴിക്കണമെന്നും റാവത്ത് പറഞ്ഞു. ഡിസംബറില്‍ രാഹുല്‍ ഗാന്ധി നടത്തിയ റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിനെതിരെ മാപ്പുപറയണമെന്ന് അവിശ്യപ്പെട്ട് ബിജെപി എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ ഗാന്ധി എന്നാണെന്നും പറഞ്ഞ് സവര്‍ക്കറെ ആക്ഷേപിച്ചിരുന്നു.
















