തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐ വില്‍സണെ വെടിവച്ച് കൊന്ന ഭീകരരെ വലയിലാക്കാന്‍ തമിഴ്നാട് പോലീസിനു വേണ്ടിവന്നത് 103 മണിക്കൂര്‍ മാത്രം. അതിനുള്ളില്‍ പ്രതികളും കൂട്ടാളികളും അടക്കം പിടിയിലായി. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. സംസ്ഥാനത്ത് മുസ്ലിം തീവ്രവാദ സംഘടന മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തി പതിനെട്ടു മാസം കഴിഞ്ഞിട്ടും കുത്തിയ പ്രതിയെ കണ്ടെത്താന്‍ സിപിഎം സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞില്ല. അഭിമന്യുവിന്റെ കാര്യത്തില്‍ മാത്രമല്ല തീവ്രവാദ സ്വഭാവമുള്ള കേസുകളിലെല്ലാം കേരള പോലീസിന് മെല്ലപ്പോക്കാണ്.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവും വട്ടവട സ്വദേശിയുമായ അഭിമന്യുവിനെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കുത്തിക്കൊലപ്പെടുത്തുന്നത്. വിളിപ്പാടകലെ പോലീസും ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും പ്രതികള്‍ ആരെക്കെയാണെന്നും കൊലപാതക ദിവസം തന്നെ തിരിച്ചറിഞ്ഞു.
കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപാതകം നടത്തി എന്നാണ് കുറ്റപത്രം. ഇതില്‍ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സഹല്‍ ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിന്റെ സഹപാഠി അര്‍ജ്ജുനിനെ കുത്തിയ മുഹമ്മദ് ഷമീം ഒന്നരവര്‍ഷം കഴിഞ്ഞ് കോടതിയിലാണ് കീഴടങ്ങിയത്. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ്. അതിനുശേഷം കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇരുവരുടെ പേരുപോലും ഒഴിവാക്കി. സംഭവം വിവാദമായതോടെ പിന്നീട് ഇവരുടേയും പരുകള്‍ ചേര്‍ത്തു. ഇപ്പോഴും അഭിമന്യുവിനെ കുത്തിയ സഹലിനെ കണ്ടെത്താനായില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കും മറ്റ് അഞ്ച് പ്രതികള്‍ക്കും വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കാത്തിരിക്കുകയാണ് കേരള പോലീസ്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പതരയോടെ എസ്ഐ വില്‍സണെ തിരുവിതാംകോട് സ്വദേശികളായ അബ്ദുള്‍ ഷമീമും തൗഫീഖും വെടിവെച്ച് കൊല്ലുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇവരെ തിരിച്ചറിഞ്ഞ തമിഴ്നാട് പോലീസ് പ്രതികള്‍ കേരളത്തിലേക്ക് കടന്ന വിവരം കേരള പോലീസിനെ അറിയിച്ചു, എന്നാല്‍ സംസ്ഥാന പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ എസ്ഐ വരെയുള്ളവരില്‍ പലരുടെയും ഫോണ്‍ സ്വിച്ച്ഓഫ് ആയതോടെ തമിഴ്നാട് പോലീസ് കുഴങ്ങി. തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നെന്ന കൂടുതല്‍ സ്ഥിരീകരണം ഉണ്ടായതോടെ കേരള-തമിഴ്നാട് പോലീസ് സംയുക്തമായാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും അത്തരമൊരു അന്വേഷണം നടന്നില്ല. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള തമിഴ്നാട് പോലീസിന്റെ അന്വേഷണത്തില്‍ നൂറ്റിമൂന്നാം മണിക്കൂറില്‍ പ്രതികളെ ഉഡുപ്പിയില്‍ നിന്നും പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: