Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഫ്ലോറിഡ വ്യോമതാവളത്തിലെ കൂട്ട വെടിവയ്‌പ്: 21 സൗദി സൈനിക കേഡറ്റുകളെ അമേരിക്ക പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 10:15 am IST
in Marukara

ഫ്ലോറിഡ:  കഴിഞ്ഞ മാസം ഫ്ലോറിഡയിലെ വ്യോമതാവളത്തില്‍ കൂട്ട വെടിവയ്‌പ്പ് നടത്തിയതിന് ശേഷം സൗദി മിലിട്ടറിയിലെ ഇരുപത്തിയൊന്ന് അംഗങ്ങളെ അമേരിക്കയിൽ നിന്ന് പുറത്താക്കി. ആക്രമണം നടത്തിയ 21 കാരനായ സൗദി എയര്‍ഫോഴ്സ് ലെഫ്റ്റനന്‍റിനെ സഹായിച്ചതായി ഈ സൈനികര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. എന്നാല്‍, കേഡറ്റുകളുടെ കൈവശം ജിഹാദി സാമഗ്രികളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കണ്ടെത്തിയതായി യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.

ഡിസംബര്‍ ആറിന് നടന്ന ആക്രമണത്തില്‍ മൂന്ന് നാവികര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് സൗദി സൈനികര്‍ക്കുള്ള പരിശീലനം യുഎസില്‍ നിര്‍ത്തി വെക്കുകയും ചെയ്തു. നേവല്‍ എയര്‍ സ്റ്റേഷന്‍ പെന്‍സക്കോളയില്‍ നടന്ന വെടിവയ്‌പ്പ് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.

ആക്രമണത്തില്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സൗദി സൈനികന്റെ രണ്ട് ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഒരു ഫോണ്‍ സൈനികന്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത് പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നു. ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതില്‍ ആപ്പിള്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണകാരിയുടെ ഓണ്‍ലൈന്‍ അക്കൗണ്ടില്‍ നിന്ന് ആപ്പിള്‍ എഫ്ബിഐയ്‌ക്ക് നിര്‍ണ്ണായകമായ ഡാറ്റ കൈമാറിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടെംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ ആപ്പിള്‍ വിസമ്മതിച്ചു. ഇത് അവരുടെ സ്വന്തം എന്‍ക്രിപ്ഷന്‍ സോഫ്റ്റ്‌വെയറിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് പറഞ്ഞത്. ഭീകരവാദികളുടേതായ ഐഫോണുകള്‍ അണ്‍ലോക്കുചെയ്യാനുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ടെക് സ്ഥാപനം മുമ്പ് എഫ്ബിഐയുമായി ഏറ്റുമുട്ടിയിരുന്നു. ആപ്പിളിന്റെ സഹായമില്ലാതെ തന്നെ കാലിഫോര്‍ണിയയില്‍ ഒരു ആക്രമണകാരിയുടെ ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ എഫ്ബിഐ സ്വന്തം മാര്‍ഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് സമാനമായ 2016 ലെ മറ്റൊരു ആക്രമണത്തിന് തടയിടാന്‍ കഴിഞ്ഞുവെന്ന് എഫ്ബിഐ വക്താവ് ചൂണ്ടിക്കാട്ടി.

ഫ്ലോറിഡ നേവല്‍ ആസ്ഥാനത്ത് വെടിവെയ്‌പ് നടക്കുമ്പോള്‍ മറ്റു സൗദി കേഡറ്റുകള്‍ ആക്രമണം ചിത്രീകരിച്ചതായി പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്ന് വില്യം ബാര്‍ പറഞ്ഞു. വെടിവയ്‌പ്പ് നടന്ന സ്ഥലത്ത് ആയുധധാരി മാത്രമേ എത്തിയിരുന്നുള്ളൂ. പുറത്താക്കപ്പെട്ട സൗദി കേഡറ്റുകളില്‍ 17 പേരുടെ കൈയ്യില്‍ ഓണ്‍‌ലൈന്‍ തീവ്രവാദ വസ്തുക്കള്‍ ഉള്ളതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അവരില്‍ പതിനഞ്ചു പേരുടെ കൈയ്യില്‍ കുട്ടികളുടെ മോശമായ ചിത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പുറത്താക്കപ്പെട്ടവരില്‍ ഒരാളുടെ കൈവശം നിരവധി ചിത്രങ്ങളുണ്ടെങ്കിലും, ബാക്കിയുള്ളവരില്‍ രണ്ടോ മൂന്നോ ചിത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. മിക്ക ചിത്രങ്ങളും പരസ്പരം ചാറ്റ് റൂമില്‍ പോസ്റ്റു ചെയ്യുകയോ സോഷ്യല്‍ മീഡിയയിലൂടെ സ്വീകരിക്കുകയോ ചെയ്തതാണ്,’ ബാര്‍ പറഞ്ഞു. പുറത്താക്കിയ 21 കേഡറ്റുകളും തിങ്കളാഴ്ച സൗദിയിലേക്ക് മടങ്ങി. എഫ്ബിഐയുടെ അന്വേഷണവുമായി അവര്‍  പൂര്‍ണമായും സഹകരിച്ചെന്നും ബാര്‍ പറഞ്ഞു.

അന്വേഷണത്തിന് സൗദി അറേബ്യ പൂര്‍ണ്ണമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേഡറ്റുകളുടെ പെരുമാറ്റം സൗദി റോയല്‍ എയര്‍ഫോഴ്സിലെയും റോയല്‍ നേവിയിലെയും ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ലെന്ന് സൗദി അധികൃതര്‍ പറഞ്ഞതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു. പുറത്താക്കപ്പെട്ട കേഡറ്റുകളുടെ മേല്‍ അമേരിക്കയില്‍ ഒരു കുറ്റവും ചുമത്തിയിട്ടില്ല. എന്നാല്‍, സ്വന്തം രാജ്യത്ത് അവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 850 ല്‍ അധികം സൗദി സൈനിക കേഡറ്റുകള്‍ അമേരിക്കയില്‍ പരിശീലനം നടത്തുന്നുണ്ട്.

ആക്രമണത്തിന് മുമ്പ്, ഒരു അത്താഴവിരുന്നില്‍, ആക്രമണകാരിയായ സെക്കന്‍റ് ലഫ്റ്റനന്‍റ് മുഹമ്മദ് അല്‍ഷമ്രാനി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അക്രമ വീഡിയോകള്‍ കാണിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അദ്ദേഹം ഉപയോഗിച്ച 9 എംഎം ഹാന്‍ഡ്ഗണ്‍ നിയമാനുസൃതമായി വാങ്ങിയതാണ്. സൗദി കേഡറ്റുകളുടെ ആസൂത്രിതമായ പുറത്താക്കലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സൗത്ത് കേഡറ്റുകളെ പുറത്താക്കാന്‍ പെന്റഗണ്‍ തീരുമാനിച്ചതായി വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു.

ഫ്ലോറിഡയിലെ പെന്‍സകോള സേനാ താവളം വിദേശ സൈനികര്‍ക്ക് ഏവിയേഷന്‍ പരിശീലനം നല്‍കുന്ന കേന്ദ്രമാണ്. ഇറ്റലി, സിംഗപ്പൂര്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റു ഉദ്യോഗസ്ഥര്‍ക്കൊപ്പം 1995-ലാണ് സൗദി പെലറ്റുമാര്‍ക്ക് അവിടെ പരിശീലനം നല്‍കാന്‍ ആരംഭിച്ചത്. 

കഴിഞ്ഞ മാസത്തെ ആക്രമണത്തിന് ശേഷം ഇരുന്നൂറോളം അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികളെ അവിടെ വിവിധ ട്രെയിനിംഗ് പരിശീലനത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ബേസ് കമാന്‍ഡിംഗ് ഓഫീസര്‍ പറഞ്ഞു. 16,000 സൈനികരും 7,400 സിവിലിയന്‍ ഉദ്യോഗസ്ഥരും ഈ ബേസില്‍ ജോലി ചെയ്യുന്നുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.