മാഹി: അഴിയൂര്‍ മേഖലകളില്‍ തകര്‍ക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വിടുകള്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ നേത്യത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു, സിപിഎം ആസൂത്രിതമായ ആക്രമമാണ് ഈ പ്രദേശങ്ങളില്‍ നടത്തിയതെന്നും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് വൈകിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
സിപിഎം ആക്രമണത്തിനിരയായ വീടുകള്‍ സന്ദശിച്ചത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് അധികാരികളുടെ നിഷ്ക്രിയത്വവും ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടന്‍ അവസരമൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് സത്യസന്ധമായി കൃത്യനിര്‍വ്വഹണം നടത്തിയെങ്കില്‍ ഇത്രയധികം വീടുകള്‍ അക്രമിക്കപ്പെടുകയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബാല സോമന്, പി. രഘുനാഥ്, അഡ്വ. എം. രാജേഷ് കുമാര്‍, വ്യാസന് പുതിയ പുരയില്‍, ടി.കെ. പ്രഭാകരന്, ശ്രീധരന് മടപ്പള്ളി എന്നിവര്‍ അദ്ദേഹത്തോടൊപ്പം വീടുകള്‍ സന്ദശിച്ചു.
















