നെയ്യാറ്റിന്‍കര: കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തുമ്പോള്‍ പ്രതികളില്‍ ഒരാളായ തൗഫീക്കിന്റെ ഇടതുകൈയിലുണ്ടായിരുന്ന ബാഗ് സംബന്ധിച്ച ദുരൂഹത ഏറുന്നു. നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ കഴിഞ്ഞ് നെയ്യാറ്റിന്‍കര ജംഗ്ഷന് എത്തുന്നതിനു മുമ്പ് തൗഫീക്ക് ബാഗ് ഉപേക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാഗ് ഉപേക്ഷിച്ച ഇവര്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ഓട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്തി കളിയിക്കാവിളയിലേക്ക് പോവുകയായിരുന്നു. സിസി ടിവി ക്യാമറകളില്‍ നിന്നാണ് ഇത് തെളിഞ്ഞത്. പ്രതികള്‍ ഉപേക്ഷിച്ച ബാഗുകള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ബാഗിനുള്ളില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായും ആയുധങ്ങള്‍ എടുത്തശേഷം ബാഗ് ഉപേക്ഷിച്ചതാവും എന്ന നിഗമനത്തിലാണ് പോലീസ് സംഘം. ബാഗ് വീണ്ടെടുത്താല്‍ മാത്രമേ ഏത് വ്യാപാരസ്ഥാപത്തില്‍ നിന്നു വാങ്ങിയതു മുതല്‍ അതിനുള്ളില്‍ മറ്റ് എന്തെങ്കിലും ഉണ്ടോയിരുന്നോ എന്നുമുള്ള പരിശോധനകള്‍ക്കും സാധിക്കൂ. കളിയിക്കാവിളയില്‍ ഇറങ്ങിയ ശേഷമാണ് പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിവച്ചത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മറ്റാര്‍ക്കോ എടുക്കാന്‍ വേണ്ടി ബാഗ് ഉപേക്ഷിച്ചതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന സഹായം നല്കിയ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനു സമീപമുള്ള പള്ളിയിലെ ജീവനക്കാരന് പിടിയില്‍. ഓട്ടോറിക്ഷാ തൊഴിലാളിയും പള്ളിയിലെ ജീവനക്കാരനുമായ ജാഫറിനെ ആണ് തമിഴ്നാട് ക്യുബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എസ്ഐ യെ വെടിവച്ചുകൊന്ന ശേഷം പ്രതികളായ മുഹമ്മദ് സമീമും തൗഫീഖും ഇരുവരുടെയും വസ്ത്രങ്ങള്‍ ജാഫറിന് കൈമാറിയെന്നാണ് അറിയുന്നത്. ഇരുവരും നെയ്യാറ്റിന്‍കരയില്‍ നിന്നും ബാഗുമായി ഓട്ടോറിക്ഷയില്‍ കളിയിക്കാവിളയിലേക്ക് പോയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഫറിനെ പത്താം കല്ലില്‍ നിന്നും പിടികൂടിയത്. പള്ളി ജീവനക്കാരനായ മറ്റൊരാളും പിടിയിലായിട്ടുണ്ട്.
കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ്നാട് പോലീസിന്റെ അന്വേഷണ സംഘം രാവിലെ നെയ്യാറ്റിന് കരയിലെത്തിയിരുന്നു. പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ നിന്നുമാണ് അതിര്‍ത്തിയിലേക്ക് എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയില്‍ എത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്ഐ സെന്തില്‍കുമാറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സിസി ക്യാമറ പരിശോധനകള്‍ക്കായി നെയ്യാറ്റിന്‍കര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര ഭവന് ഓഫീസിലെത്തി വിവിധ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചു. പരിശോധനയില്‍ ആലൂംമൂടിന് സമീപത്തെ ക്യാമറകളില്‍ നിന്നും പ്രതികളുടെ ദൃശ്യം കണ്ടെത്തി. മറ്റ് സിസി ടിവി ക്യാമറകള്‍ കൂടി പരിശോധിച്ചതോടെ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തിയെന്നും നെയ്യാറ്റിന്‍കരയില്‍ നിന്നു ഓട്ടോറിക്ഷയില്‍ കൃത്യം ചെയ്യുന്നതിനായി കളിയിക്കാവിളയില്‍ എത്തിയെന്നുമുള്ള സൂചന ലഭിച്ചു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് െ്രെഡവറെ ചോദ്യം ചെയ്തു. െ്രെഡവര്‍ക്ക് സംഭവത്തില്‍ പങ്ക് ഇല്ലെന്നു അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയോടെ തമിഴ്നാട് എസ്പിയും സംഘവും നെയ്യാറ്റിന്‍കരയിലെത്തി പള്ളിക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പള്ളി ജീവനക്കാരിലേക്ക് അന്വേഷണം വഴിമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: