ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ട് ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ തീവ്രവാദ സംഘടന രൂപീകരിച്ചവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 14 അംഗ സംഘത്തിലെ മൂന്നു പേരെ ബെംഗളൂരുവില്‍ നിന്ന് തമിഴ്നാട് ക്യൂബ്രാഞ്ചും മൂന്നു പേരെ ദല്‍ഹി പോലീസും അറസ്റ്റു ചെയ്തിരുന്നു.
സംഘത്തലവനെന്ന് സംശയിക്കുന്ന മെഹബൂബ് പാഷയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിരോധിത ഭീകരസംഘടനയായ അല്‍-ഉമ്മയിലെ അംഗങ്ങളായിരുന്ന മെഹബൂബ് പാഷ, മൊയ്ദീന് ഖാജ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചത്. തമിഴ്നാട്ടില്‍ ഹിന്ദുമുന്നണി നേതാവ് സുരേഷ്കുമാറിനെ വധിച്ച കേസിലെ മൂന്നു പേരെയാണ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റു ചെയ്തത്. മുഹമ്മദ് ഹനീഫ് ഖാന് (29), ഇമ്രാന്ഖാന് (32), മുഹമ്മദ് സയ്ദ് (24) എന്നിവരാണിവര്‍. ഇതിന് രണ്ടു ദിവസത്തിനു ശേഷമാണ് ദല്‍ഹിയില്‍ നിന്ന് മൊയ്ദീന് ഖാജ, സയ്ദ് അലി, അബ്ദുള്‍ സമദ് എന്നിവര്‍ പിടിയിലായത്.
തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് രൂപീകരിച്ച തീവ്രവാദ സംഘടനയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. രാജ്യത്ത്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇവര്‍ വലിയ രീതിയില്‍ ആയുധ ശേഖരണവും ലക്ഷ്യമിട്ടിരുന്നു.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും (സിസിബി), ആഭ്യന്തര സുരക്ഷാവിഭാഗവും (ഐഎസ്ഡി), സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തില്‍ മെഹബൂബ് പാഷയും മൊയ്ദീന് ഖാജയും നിരോധിത സംഘടനയായ അല്‍-ഉമ്മയുടെ അംഗങ്ങളായിരുന്നെന്നും കണ്ടെത്തി. ഇവര്‍ ബെംഗളൂരു സിദ്ധഗുണ്ടപാളയിലുള്ള പാഷയുടെ വീട് കേന്ദ്രീകരിച്ചാണ് തീവ്രവാദ ഗ്രൂപ്പ് രൂപീകരിച്ച് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതി തയാറാക്കിയത്.
നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനാണ് പാഷയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇയാള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി വിവരമുണ്ട്. ഭീകരര്‍ക്ക് വിദേശത്തു നിന്ന് സഹായം ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. എന്തെല്ലാം പദ്ധതികളാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരേഷ്കുമാര്‍ വധക്കേസിലെ സൂത്രധാരനും
ഖാജയാണെന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ സിപിഎമ്മുകാരനായിരുന്ന ഖാജയെ 2004ല്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയതിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. സുരേഷ്കുമാറിന്റെ വധത്തിനു ശേഷമാണ് അല്‍-ഉമ്മയെ നിരോധിച്ചത്. ഇതിനു ശേഷം ഇവര്‍ ഒരു ജിഹാദ് സംഘടന രൂപീകരിച്ചു. പിന്നീട് ഇതു പിരിച്ചുവിട്ട് അംഗങ്ങളെ ബെംഗളൂരു, ന്യൂദല്‍ഹി, മുംബൈ, കേരളം, തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി നിയോഗിച്ചു. ഇതില്‍ ബെംഗളൂരുവിലെത്തിയവരാണ് ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍. 2014ല്‍ സുരേഷ്കുമാര്‍ വധത്തിനു ശേഷം രാജ്യംവിട്ട മൊയ്ദീന് ഖാജ കഴിഞ്ഞ വര്‍ഷമാണ് നേപ്പാള്‍ വഴി വീണ്ടും ഇന്ത്യയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: