ശബരിമല: മകരവിളക്കിന് ഇനി രണ്ടുദിനം മാത്രം ശേഷിക്കെ ജ്യോതി ദര്‍ശിക്കുന്നതിന് ശബരിമലയിലെത്തുന്ന ഭക്തര്‍ സന്നിധാനത്തും പരിസരങ്ങളിലും പര്‍ണശാലകള്‍ കെട്ടിത്തുടങ്ങി. ചുള്ളിക്കമ്പുകളും പച്ചിലകളും കാട്ടുവള്ളികളും കൊണ്ടാണ് ഭക്തര്‍ പര്‍ണശാലകള്‍ നി
ര്‍മിക്കുന്നത്. 15ന് സന്ധ്യയോടെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി കാണാന്‍ നിരവധി ഭക്തരാണ് സന്നിധാനത്തും പാണ്ടിത്താവളത്തും കാത്തിരിക്കുന്നത്. മകരജ്യോതിക്ക് മികച്ച ദര്‍ശന സൗകര്യം ലഭിക്കുന്ന പാണ്ടിത്താവളം, കൊപ്രക്കളത്തിന് മുന്‍വശം എന്നിവിടങ്ങളിലാണ് കൂടുതല്‍ പര്‍ണശാലകള്‍ ഉയരുന്നത്. സന്നിധാനത്ത് വാവര് നട, അപ്പം, അരവണ കൗണ്ടറിന് സമീപം, അന്നദാന മണ്ഡപം, ഇന്‍സിനറേറ്റര്‍, മരക്കൂട്ടം, ശരംകുത്തി, പമ്പയിലെ യുടേണ്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഭക്തര്‍ സ്ഥാനം പിടിച്ചുതുടങ്ങി. ഇവിടങ്ങളിലെല്ലാം ദേവസ്വം ബോര്‍ഡ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. വൈദ്യുതി വകുപ്പ് രാത്രിയില്‍ വെളിച്ചത്തിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ പ്രദേശങ്ങളില്‍ ഭക്ഷണം പാകം ചെയ്യരുതെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: