പുനലൂര്‍: ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയതിലൂടെ ഭരണഘടനാ ലംഘനമാണ് നടത്തിയതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനാധിപത്യ വിരുദ്ധ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നതെന്നും കുമ്മനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മറ്റു സംസ്ഥാനങ്ങള്‍ പ്രമേയം പാസ്സാക്കാതെ മാറി നിന്നപ്പോള്‍ കേരളം രാജ്യത്തിന് അപമാനകരമായി പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തീവ്രവാദ സംഘടനകളും ഒന്നിച്ചു നിന്ന് കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
മറ്റു സംസ്ഥാനങ്ങളില്‍ പോലും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് കേരളത്തില്‍ നിന്നുള്ള തീവ്രവാദ സംഘടനകളാണ്.പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നടത്തിയ സമരത്തിനെതിരെ ഹൈക്കോടതി പോലും രംഗത്തു വന്നിരുന്നു. ജനങ്ങളെ തെരുവിലിറക്കി അനാവശ്യമായി നടത്തിയ പ്രതിഷേധങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കുമ്മനം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: