തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വിവേകാനന്ദ സ്വാമിയുടെ വചനങ്ങള്‍ സ്വാര്‍ത്ഥമാക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കൂ, ലക്ഷ്യം നേടും വരെ യത്നിക്കൂവെന്ന വിവേകാനന്ദ വചനങ്ങള്‍ അതേപടി പ്രാവര്‍ത്തികമാക്കുകയാണ് മോദി സര്‍ക്കാര്‍.
പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അത്താണിയായ രാജ്യമാണ് തന്റേതെന്ന് 1893 സപ്തംബര്‍ 11ലെ ഷിക്കാഗോ പ്രസംഗത്തില്‍ വിവേകാനന്ദന്‍ പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ ഇക്കാര്യം ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെ, ഭേദഗതിയിലൂടെ ആരുടെയും പൗരത്വം നഷ്ടമാകില്ലെന്നും പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണകള്‍ പരത്തുന്ന കെണിയില്‍ യുവാക്കള്‍ വീഴരുതെന്ന് മോദിജി പറഞ്ഞതിനെ കുറിച്ചും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ദേശീയ യുവജന ദിനത്തില്‍ വിവേകാനന്ദ സ്വാമിയുടെ വാക്കുകള്‍ തന്നെയാണ് തനിക്കും പങ്കുവയ്‌ക്കാനുള്ളതെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്കിന്റെ പൂര്‍ണരൂപം:-
ഭാരതീയ യുവത്വത്തിന് സ്വാമി വിവേകാനന്ദനെ പോലെ മറ്റൊരു പ്രതിനിധിയെ ചൂണ്ടിക്കാട്ടാനില്ല. അതു കൊണ്ടു തന്നെയാണ് സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 രാജ്യം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്.
എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കൂ, ലക്ഷ്യം നേടും വരെ യത്നിക്കൂവെന്ന വിവേകാനന്ദ വചനങ്ങള്‍ സാര്‍ത്ഥകമാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.
1893 സപ്തംബര്‍ 11 ലെ ഷിക്കാഗോ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു,
‘ പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അത്താണിയായ രാജ്യമാണെന്റേത് എന്നതില്‍ ഞാനഭിമാനിക്കുന്നു’. ഇന്ന് പൗരത്വ നിയമ ഭേദഗതിയിലൂടെ ഇക്കാര്യം ഉറപ്പിക്കുകയാണ് മോദി സര്‍ക്കാര്‍. ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെ , ഭേദഗതിയിലൂടെ ആരുടെയും പൗരത്വം നഷ്ടമാകില്ലെന്ന് പ്രധാനമന്ത്രി ഇന്ന് ആവര്‍ത്തിച്ച് പറഞ്ഞു. യുവാക്കള്‍ പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണ പരത്തുന്ന കെണിയില്‍ വീഴരുതെന്നാണ് മോദി ജി പറഞ്ഞത്. ദേശീയ യുവജന ദിനത്തില്‍ എനിക്ക് നിങ്ങളോട് പങ്കുവയ്‌ക്കാനുള്ളതും സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ തന്നെയാണ് ‘ഒരു ആശയം സ്വീകരിക്കുക. അതിനെക്കുറിച്ച് ചിന്തിച്ചും സ്വപ്നം കണ്ടും അത് നിങ്ങളുടെ ജീവിതമാക്കുക. മറ്റെല്ലാ ആശയങ്ങളും വിട്ട് അതിനെ സര്‍വകോശങ്ങളിലും നിറയ്‌ക്കുക. ഇതാണ് വിജയത്തിലേക്കുള്ള മാര്‍ഗം.’
















