തിരുവനന്തപുരം: നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ സേവാസംഘത്തിന്റെ ആംബുലന്‍സിനു നേരെ എസ്ഡിപിഐ ആക്രമണം. സേവാസംഘം പ്രവര്‍ത്തകരുടെ ആംബുലന്‍സിനു നേരെ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്.
വാഹനത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് പൊട്ടിച്ചതിനു പുറമെ വാഹനത്തില്‍ ഉണ്ടായവര്‍ക്കുനേരെ അക്രമികള്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തുവച്ച് നടന്ന ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ചൂണ്ടിക്കാട്ടി സേവാസംഘം പ്രവര്‍ത്തകര്‍ പോലീസിന് പരാതി നല്‍കി.
















