തിരുവനന്തപുരം: കേരളത്തില്‍ പബ്ബുകള്‍ക്ക് പിന്നാല നൈറ്റ് ലൈഫ് കേന്ദ്രങ്ങളും തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിവാര തെലിവിഷന് പരിപാടിയായ നാം മുന്നോട്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനനന്തപുരം, ടെക്നോപാര്‍ക്ക് പോലെ കേരളത്തിലെ ചില സ്ഥലങ്ങള്‍ നൈറ്റ് ലൈഫിന് പറ്റിയ സ്ഥലങ്ങളാണ്. അവിടെ ഹോട്ടലുകളും റസ്റ്റോറന്റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ സുരക്ഷിത കേന്ദ്രങ്ങള്‍ കേരളത്തില്‍ ഒരുക്കും. സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ഐടി മേഖലയില്‍ രാത്രി വൈകുവോളം ജോലി ചെയ്യുന്നവര്‍ക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യം കേരളത്തില്‍ ഇല്ലെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ഐടി മേഖലയില്‍ ജോലി ചെയ്യാന്‍ പുതിയ തലമുറ മടിക്കുന്നതിന് പ്രധാന കാരണം ഇതാണെന്നും പരാതിയുണ്ട്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്ത് നൈറ്റ് ലൈഫ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഐടി- വിനോദ സഞ്ചാര മേഖലയുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുമെന്ന മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനെതിരെ നിരവധിപേര്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: