പൂനെ: നേരിട്ട ആദ്യപന്തില്‍ കൂറ്റന്‍ സിക്സോടെ കാണികളെ ആവേശത്തിലാഴ്ത്തി, തൊട്ടടുത്ത പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പവലിയനിലേക്ക്. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെ ശ്രീലങ്കയ്ക്കെതിരായ അവസാന ട്വന്റി ട്വന്റിയിലെ ഇന്നലത്തെ ഇന്നിങ്സ് ഇത്തരത്തിലായിരുന്നു. എന്നാല്‍, സഞ്ജുവിന്റെ ഇന്നിങ്സിനു പിന്നാലെ മറ്റൊരു ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ സജീവമായത്. പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങളിലൊന്നും മലയാളി താരം സഞ്ജു ഉണ്ടായിരുന്നില്ല. ബിസിസിഐ അടക്കം പോസ്റ്റ് ചെയ്ത ചിത്രങ്ങളിലെ സഞ്ജുവിന്റെ അസാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
ഒടുവില്‍ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടത് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിന്റെ ഒരു ചിത്രമായിരുന്നു. മായങ്ക് അഗര്‍വാള്‍, അക്ഷര്‍ പട്ടേല്‍, ക്രുനാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം വിമാനത്തില്‍ ഫോട്ടോയ്ക്കു പോസു ചെയ്യുന്ന സഞ്ജുവിന്റെ ചിത്രമായിരുന്നു അത്.
ന്യൂസിലാന്‍ഡ് എ ടീമിനെതിരായ ഇന്ത്യന്‍ എ ടീമില്‍ അംഗമാണ് സഞ്ജു. ന്യൂസിലാന്‍ഡ് പര്യടനത്തിനായി പുറപ്പെടേണ്ട സമയമായതിനാലാണ് ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷങ്ങള്‍ക്കു നില്‍ക്കാതെ ഹോട്ടലിലേക്കും ഉടന്‍ തന്നെ വിമാനത്താവളത്തിലേക്കും സഞ്ജു പുറപ്പെട്ടത്. ന്യൂസിലാന്‍ഡ് എ ടീമിനെതിരേ അഞ്ചു ട്വന്റി 20, മൂന്ന് ഏകദിനങ്ങളും മൂന്നു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ എ ടീം കളിക്കും. ഇതുകൂടാതെ, മൂന്ന് അനൗദ്യോഗിക ഏകദിനങ്ങളും രണ്ടു അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളും പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീം- ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, അക്ഷര്‍ പട്ടേല്‍, സന്ദീപ് വാര്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന് കിഷന്, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, ഇഷാന് പോറെല്‍, ഋതുരാജ് ഗെയ്ക്ക്വാദ്, രാഹുല്‍ ചഹാര്‍, പൃഥ്വി ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: