ഒരു ബൈക്ക് വാങ്ങണമെന്ന് ചിന്തിക്കുമ്പോള്‍ നിങ്ങള്‍ ഏതു തരം വാഹനം നോക്കിയാണ് പോകുന്നത്. മാസ്സും, ക്ലാസുമുള്ളവയാണൊ അതോ കുറഞ്ഞ ചിലവില്‍ മികച്ച സൗകര്യങ്ങള്‍ തരുന്നവയോ. ഇവയില്‍ ഏതായാലും നിങ്ങള്‍ക്ക് ഇന്ത്യന്‍ വാഹന വിപണിയിലെത്തിയ ഈ പുതിയ ചുളളനെ ഇഷ്ടപ്പെടും. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിൾസ് ഇതാ ഏറ്റവും പുതിയ ക്രൂസറായ ചാലഞ്ചറുമായി എത്തിയിരിക്കുകയാണ്. 2019 നവംബറില്‍ നടന്ന മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ചാലഞ്ചറെ അവതരിപ്പിച്ചത്. എന്നാല്‍, ഇപ്പോഴിതാ ചാലഞ്ചറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നതായി കമ്പനി അറിയിച്ചു.
പുതിയ പവര്‍പ്ലസ് എന്‍ജിനോടുകൂടിയ ഇന്ത്യന്‍ ചാലഞ്ചര്‍, സ്റ്റാന്‍ഡേഡ്, ഡാര്‍ക്ക് ഹോഴ്സ്, ലിമിറ്റഡ് എന്നീ മൂന്ന് വേരിയന്റുകളാണ് ലഭ്യമാകുക. പുത്തന്‍ 1,769 സിസി, ലിക്വിഡ് കൂള്‍ഡ്, 60 ഡിഗ്രി വി-ട്വിന്‍ എന്ജിന് 5,500 ആര്‍പിഎമ്മില്‍ 121 ബിഎച്ച്പി കരുത്തും 3,800 ആര്‍പിഎമ്മില്‍ 173.5 എന്‍എം ടോര്‍ക്കും പകരും. അതേസമയം ട്രൂ ഓവര്‍ഡ്രൈവ് സഹിതം 6 സ്പീഡ് ട്രാന്‍സ്മിഷനും ഇതിന്റെ പ്രത്യേകതയാണ്. ഇതില്‍ മൂന്ന് റൈഡിംഗ് മോഡുകളും ലഭ്യമാണ്.
ലിമിറ്റഡ്, ഡാര്‍ക്ക് ഹോഴ്സ് വേരിയന്റുകളില്‍ ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് വഴി ‘സ്മാര്‍ട്ട് ലീന്‍ ടെക്നോളജി’, എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ഡ്രാഗ് ടോര്‍ക്ക് കണ്ട്രോളും ലഭ്യമാണ്. ഇതിനു പുറമെ ഈ വേരിയന്റുകളിലുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സ്ക്രീനും റൈഡ് കമാന്‍ഡ് സിസ്റ്റവും വാഹനത്തിന്റെ മാറ്റുകൂട്ടുന്നു. ഈ സാങ്കേതിക വിദ്യയുള്ളതിനാല്‍ റൈഡര്‍ക്ക് കാലാവസ്ഥ, ട്രാഫിക് വിവരങ്ങള്‍ ലഭ്യമാകും.
കമ്പനി വാഗ്ദാനം ചെയ്യുന്ന നിരവധി ഫാക്റ്ററി ആക്സസറികള്‍ക്ക് പുറമെ ബ്ലൂടൂത്ത്, യുഎസ്ബി വഴി ബൈക്കില്‍ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റ് ചെയ്യാനും സാധിക്കും. ചാലഞ്ചറിന്റെ ബേസ് മോഡലിന് 21,999 രുപയാണ് വില. കൂടിയ വേരിയന്റുകളിലെക്ക് പോകുന്നത് അനുസരിച്ച് വില 28 ലക്ഷം വരെ ഉയരും. ഒരു ലക്ഷം രുപയടച്ചാണ് ചാലഞ്ചര്‍ ബുക്ക് ചെയ്യേണ്ടത്. പുതിയ ചാലഞ്ചര്‍ മുൻനിര ആഡംബര മോട്ടര്‍സൈക്കിളുകളെ പിന്തള്ളുമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഹാര്‍ളി ഡേവിഡ്സണെക്കാൾ കൂടുതല്‍ സ്റ്റോക്ക് വിറ്റത് റോയല്‍ എന്ഫിൽഡായിരുന്നു. പുതിയ ജാവയുടെ കടന്നു കയറ്റവും എന്ഫിൽഡിനെ ബാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: