ന്യൂദല്‍ഹി : ജമ്മുകശ്മീരില്‍ അക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി അന്താരാഷ്‌ട്ര ഏജന്‍സികള്‍. മാര്‍ച്ച് മാസത്തോടെ ജമ്മു കശ്മീരില്‍ ഭീകരാക്രമണ പരമ്പരകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) എന്ന അന്താരാഷ്‌ട്ര സംഘടനയാണ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നാനൂറോളം ഭീകരര്‍ ഭീകരാക്രമണം നടത്തുന്നതിനായി ഇന്ത്യന്‍ അതിര്‍ത്തി കടക്കാനുള്ള തയ്യാറെടുപ്പിലാണ്. നുഴഞ്ഞുകയറുന്നതിനായി തക്കം പാര്‍ത്ത് ഇവര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നും എഫ്എടിഎഫിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും അന്താരാഷ്‌ട്ര സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി രൂപം കൊടുത്തിരിക്കുന്ന ബഹുരാഷ്‌ട്ര അന്വേഷണ ഏജന്‍സിയാണ് എഫ്എടിഎഫ്.
അതേസമയം നൂറ് പേര്‍ വീതം അടങ്ങുന്ന എഴുന്നൂറ് കമ്പനി സൈന്യത്തെ കശ്മീരില്‍ വിന്യസിച്ചിരിക്കുകയാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നോ ഇപ്പുറത്തു നിന്നോ ഉള്ള ആക്രമണത്തെയും നേരിടാന്‍ രാജ്യം സജ്ജമാണ്, മുന്‍ കരുതലെടുത്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയിലെ സൈനിക വിന്യാസവും, നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദികള്‍ നടത്തുന്ന അട്ടിമറി പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും ഫണ്ട് നല്‍കിയിരുന്നതായി എഫ്എടിഎഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതിനുശേഷമാണ് ഇന്ത്യന്‍ ഏജന്‍സികള്ഡക്ക് വിവരം ലഭിക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് ഉള്‍പ്പടെയുള്ളവ ചെയ്ത് നല്‍കുന്നതായി ആരോപിച്ച് 39 രാഷ്‌ട്രങ്ങള്‍ അടങ്ങുന്ന സംഘടന പാക്കിസ്ഥാനെ കരിമ്പട്ടികയിലും പെടുത്തിയിട്ടുണ്ട്.
















