കൊല്ലം: എഴുകോൺ പോലീസ് സ്റ്റേഷനിൽ പോലീസുകാരൻ തൂങ്ങി മരിച്ചു. കുണ്ടറ പേരേയം കൊടുവിള സ്വദേശി ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ജി. ഡി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്റ്റാലിന് വിഷാദരോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിട് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ബാധ്യതയും സ്റ്റാലിനെ അലട്ടിയിരുന്നു. ലഹരിവിമോചന കേന്ദ്രത്തിൽ ചികിത്സയ്‌ക്കും സ്റ്റാലിൻ വിധേയനായിട്ടുണ്ടെന്ന് കൊല്ലം റൂറൽ എസ്‌പി ഹരിശങ്കർ പറഞ്ഞു.
മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
















