സാള്‍ട്ട് ലേക്ക് സിറ്റി: കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചന്നെ കുമ്പസാര രഹസ്യം പുറത്തുവിട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യിപ്പിച്ചതില്‍ സഭയ്ക്കെതിരെ യുവതി. യുഎസിലെ ഉട്ട സംസ്ഥാനത്തിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലാണ് സംഭവം. ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സയിന്റ്സിനെതിരെയാണ് ക്രിസ്റ്റീന്‍ ജോണ്സണ് പരാതി നല്‍കിയത്.
കുട്ടിയെ പീഡിപ്പിച്ചതായി കുമ്പസാരത്തില്‍ വെളിപ്പെടുത്തിയത് പുരോഹിതന് അധികൃതര്‍ക്ക് കൈമാറുകയും ക്രിസ്റ്റീന്‍ ജോണ്സണിന്റൈ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തന്റെ ഭര്‍ത്താവ് കുമ്പസാരത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ചര്‍ച്ച് അധികൃതര്‍ അധികാരികള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയെന്നാണ് പരാതി. കൂടാതെ വരുമാനം നഷ്ടപ്പെടുകയും വൈകാരികമായി ഉണ്ടായ ക്ലേശത്തിനും ഭര്‍ത്താവിന്റെ കൂട്ട് നഷ്ടപ്പെടുത്തിയെന്നും ആരോപിച്ച് നഷ്ടപരിഹാരത്തിനും കേസ് നല്‍കിയിട്ടുണ്ട്.
സഭാ നിയമങ്ങള്‍ അനുസരിച്ച് പുരോഹിതരോട് നടത്തിയ കുമ്പസാരത്തില്‍ ലൈംഗികമായി കുട്ടിയെ ഉപദ്രവിച്ചത് തന്റെ ഭര്‍ത്താവ് ഏറ്റുപറഞ്ഞതായി ക്രിസ്റ്റീന്‍ ജോണ്സണ് തന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആ കുറ്റസമ്മതം പുരോഹിതര്‍ സംസ്ഥാന അധികാരികള്‍ക്ക് കൈമാറി. കുമ്പസാര രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന ആശയത്തിന് വിരുദ്ധമായാണ് പള്ളി അധികൃതര്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.
മരിയന്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ കഴിഞ്ഞയാഴ്ച കേസ് ഫയല്‍ ചെയ്ത അവര്‍ 9.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. കുമ്പസാര രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന ആശയത്തിന് ഭംഗം വരുത്തിയതിന് 40, 000 ഡോളര്‍ അധിക നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ ഭര്‍ത്താവ് തിമോത്തി ജോണ്സണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി തെറ്റായ ബന്ധത്തില്‍ ഏര്‍പ്പെട്ടതായി 2016ലാണ് വാദിയായ ക്രിസ്റ്റിന് ജോണ്സണ് അറിഞ്ഞത്. സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തിമോത്തി ജോണ്സണ് കുമ്പസാരിക്കുകയും പാപം ഏറ്റു പറയുകയും ചെയ്തു. എന്നാല്‍ കുറ്റസമ്മതം സ്വകാര്യമായിരിക്കില്ലെന്ന് സഭ ഭര്‍ത്താവിന് മുന്നറിയിപ്പ് കൊടുക്കണമായിരുന്നു എന്നാണ് ക്രിസ്റ്റിന് വാദിക്കുന്നത്. നാല്പത്തിയേഴുകാരനായ തിമോത്തി ജോണ്സണ് 2017ലാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: