Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസ് സംരംഭക അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 10, 2020, 12:18 pm IST
in Marukara

സാന്‍ റാമോണ്‍ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ ബിസിനസ് സം‌രംഭക അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. നാലു തവണ മേയര്‍ സ്ഥാനം അലങ്കരിച്ച ബില്‍ ക്ലാര്‍ക്ക്സണ് പകരക്കാരിയായാണ് അപര്‍ണ്ണ മത്സരത്തിനിറങ്ങുന്നത്.

ഇതുവരെ എതിരാളികളായി ആരും മുന്നോട്ടു വന്നിട്ടില്ലെങ്കിലും അപര്‍ണ്ണ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.  നേരത്തെ, സാന്‍ റാമോണ്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. വടക്കന്‍ കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേയില്‍ സ്ഥിതിചെയ്യുന്ന സാന്‍ റാമോണിലെ നിരവധി സന്നദ്ധ സംഘടനകളില്‍ അപര്‍ണ്ണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിവേഗം വളരുന്ന പട്ടണത്തിന്റെ വികസനത്തിന് മുന്‍ഗണന നല്‍കുന്ന ഓപ്പണ്‍ സ്പേസ് ഉപദേശക സമിതിയുടെ ചെയര്‍മാനാണ് അവര്‍. സംരക്ഷണത്തിനായി കൈവശം വയ്‌ക്കാവുന്ന സ്ഥലത്തിന് കമ്മിറ്റി മുന്‍ഗണന നല്‍കുന്നു. കൂടാതെ, ഓപ്പണ്‍ സ്പേസ് ഏറ്റെടുക്കലിനായി ഫണ്ട് സുരക്ഷിതമാക്കാനും ശ്രമിക്കുന്നുണ്ട്.

1998-ല്‍ ഭര്‍ത്താവ് വെങ്കിയ്‌ക്കൊപ്പം അര്‍വാസോഫ്റ്റ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന സ്ഥാപനം ആരംഭിച്ച അപര്‍ണ്ണ,  നിലവില്‍ കോണ്‍‌ട്ര കോസ്റ്റ കൗണ്ടിയുടെ 2020 സെന്‍സസ് കംപ്ലീറ്റ് കൗണ്ട് സ്റ്റിയറിംഗ് കമ്മിറ്റിയിലും സേവനമനുഷ്ഠിക്കുന്നു.  കൂടാതെ അടുത്ത വര്‍ഷത്തെ സെന്‍സസില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രദേശവാസികളെ സജീവമായി ഉപദേശിക്കുകയും ചെയ്യുന്നു. ഓരോ ദശകത്തിലും സെന്‍സസ് എടുക്കുകയും, പ്രതിനിധി സഭ എങ്ങനെയാണ് രൂപപ്പെടുത്തുന്നതെന്നും, ഫെഡറല്‍ ഫണ്ട് എങ്ങനെയാണ് ഭാഗികമായി നിര്‍ണ്ണയിക്കുകയും ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നു.

പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം സെന്‍സസ് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി വക്താക്കളും മറ്റുള്ളവരും അടുത്ത വര്‍ഷത്തെ സെന്‍സസില്‍ എണ്ണത്തില്‍ ഗണ്യമായ കുറവു വരുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. സാന്‍ റാമോണിന്റെ ഡൈവഴ്സിറ്റി ടാസ്ക് ഫോഴ്സിലും അപര്‍ണ്ണ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസ്കവറി കൗണ്‍സലിംഗ് സെന്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അവര്‍ ട്രൈ‌വാലി മാനസികാരോഗ്യ ഉപദേശക സമിതി അംഗവുമാണ്.

പ്രാദേശിക ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകയാണ് അപര്‍ണ്ണ. ‘ഞങ്ങളുടെ നഗരം ഒരു നിര്‍ണായക ഘട്ടത്തിലായതിനാലാണ് ഞാന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയത്.   കാര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മറ്റൊരു യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്,’ അപര്‍ണ്ണ പറഞ്ഞു. ഫലപ്രദമായ ഭരണത്തിന്റെ കാര്യത്തില്‍, മുമ്പ് പ്രവര്‍ത്തിച്ചിരുന്ന നയങ്ങളും ആശയങ്ങളും ഇന്ന് ലിറ്റ്മസ് പരിശോധനയില്‍ വിജയിക്കുകയില്ല. വരും പതിറ്റാണ്ടുകളില്‍ സാന്‍ റാമോണ്‍ സാമ്പത്തികമായി നല്ല നിലയില്‍ നിലനില്‍ക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു,’ അവര്‍ പറഞ്ഞു.

അപര്‍ണ്ണ മദിറെഡ്ഡിയും ഭര്‍ത്താവും മകള്‍ ആരാധനയോടൊപ്പം 22 വര്‍ഷമായി സാന്‍ റാമോണില്‍ താമസിക്കുന്നു. അപര്‍ണ്ണയ്‌ക്ക് ഭൂമിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്. കൂടാതെ ഭൂവിനിയോഗ ആസൂത്രണം ഉള്‍പ്പടെ നഗര, ഗ്രാമീണ, മനുഷ്യ ഭൂമിശാസ്ത്രത്തില്‍ പ്രാവീണ്യവും ഉണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.