പാലാ: ളാലം മഹാദേവ ക്ഷേത്രിലെ ‘ദേശക്കാഴ്ച’ ആസ്വദിക്കാനെത്തിയ ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍ ഉത്സവക്കാഴ്ച്ചകള്‍ നെഞ്ചിലേറ്റിയാണ് മടങ്ങിയത്. തങ്ങളുടെ ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയും സ്നേഹമുള്ള നാട്ടുകാരും അവര്‍ക്ക് നല്‍കിയത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണെന്ന് സംഘാംഗം ലാവ പറഞ്ഞു.
ഭാഷയുടെ അതിരുകള്‍ കടന്ന് സ്നേഹം വങ്കുവയ്ക്കാനെത്തിയ കുട്ടികളെയും അവര്‍ക്കിഷ്ടമായി. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നെബേല്‍ ജേതാവായ വിദേശ വിനോദ സഞ്ചാരികള്‍ക്കുണ്ടായ ദുരനുഭവം കേരളത്തിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. എങ്കില്‍ പാലാക്കാരും കുട്ടികളും കേരളത്തിന്റെ അഭിമാനവും വക്താക്കളുമായി മാറി. പാലാ കുരിശുപള്ളിക്കവലയില്‍ ബുധനാഴ്ച രാത്രിയില്‍ നടന്ന മേളവും ദീപക്കാഴ്ചയും മൊബൈലില്‍ പര്ത്തിയും ഒപ്പം നിന്ന് ചിത്രങ്ങളും സെല്ഫിയുമെടുത്തും അവര്‍ ഉത്സവം ആസ്വദിച്ചു.
മാസ്റ്റര്‍ അക്ഷയ്ശ്രീ കളരിക്കലിന്റെ പ്രമാണത്തില്‍ ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠത്തിലെ കലാകാരന്മാര് അവതരിപ്പിച്ച പാണ്ടിമേളമായിരുന്നു ജമ്മന്സംഘത്തെ ഏറെ ആകര്‍ഷിച്ചത്. മാസ്റ്റര്‍ അക്ഷയ്ശ്രീയെയും കുടുംബാംഗങ്ങളെയും അനുമോദിക്കാനും അവര്‍ മറന്നില്ല. എഴുന്നള്ളത്തിനൊപ്പം ളാലം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ക്ഷേത്രത്തിലെ പ്രസാദമായി നല്കിയ കഞ്ഞിയും പയറും കഴിച്ച് കാണിക്കയും അര്‍പ്പിച്ചാണ് അവര്‍ അടുത്ത കേന്ദ്രമായ കോവളത്തേയ്ക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: