തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും മികച്ച ഓള് റൗണ്ടര്‍ കെ എന്‍ അനന്തപത്മനാഭന് ആഫ്രിക്കയില്‍ കളി നിയന്ത്രിക്കും. സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ആകും അനന്തന് നിയന്ത്രിക്കുക. ബിസിസിഐയുടെയും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെയും അമ്പയഴ്സ് എക്സേഞ്ച് പദ്ധതിയുടെ ഭാഗമായാണ് അനന്തപത്മനാഭന് സൗത്ത് ആഫ്രിക്കയില്‍ അമ്പയറാകുന്നത്.
നാല് ദിവസം വീതമുള്ള മൂന്ന് മത്സരങ്ങളാണ് അദ്ദേഹം നിയന്ത്രിക്കുന്നത്. ജനുവരി ആറ് മുതല്‍ ഒമ്പത് വരെയും 13 മുതല്‍ 16 വരെയും 20 മുതല്‍ 23 വരെയുമാണ് മത്സരങ്ങള്‍.
കേരളത്തിന്റെ മുന്‍ ക്യാപ്റ്റനാണ് അനന്തപദ്മനാഭന്. ലെഗ് സ്പിന്നര്‍ ആയിരുന്ന അനന്തപദ്മനാഭന് 27.54 ശരാശരിയില്‍ 344 വിക്കറ്റ് നേടി. ഒരു ഇരട്ട സെഞ്ച്വറി അടക്കം മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ആള്‍റൗണ്ട് പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇപ്പോള്‍ അമ്പയര്‍ ആയി ക്രിക്കറ്റ് മൈതാനങ്ങളില്‍ അനന്തപത്മനാഭനുണ്ട്.
നിരവധി ഐപിഎല്‍ മത്സരങ്ങളും അനന്തപത്മനാഭന് നിയന്ത്രിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: