കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചില സംഘടനകള്‍ നടത്തുന്ന അക്രമങ്ങളും പ്രതിഷേധങ്ങളും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ ഈ മാസം 13ന് വിളിച്ചു ചേര്‍ത്ത സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. അക്രമത്തിനെതിരേ പ്രതിഷേധിക്കാന്‍ യോഗം വിളിച്ചവര്‍ തന്നെ അക്രമം നടത്തുന്നു എന്നാരോപിച്ചാണ് മമത ബനാര്‍ജിയുടെ ബഹിഷ്കരണം. ദേശീയ പണിമുടക്കിനിടെ പശ്ചിമ ബംഗാളില്‍ ഇടത് പ്രവര്‍ത്തകരും കോണ്‍ഗ്രസും നടത്തിയ അക്രമപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് മമതയുടെ തീരുമാന്.
ബംഗാളില്‍ ഹൗറ, നോര്‍ത്ത് 24 പര്‍ഗാന എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. ഇത് സിപിഎമ്മിന്റെ ‘ദാദാഗിരി’യാണെന്നും മമത ആരോപിച്ചിരുന്നു. ദുര്‍ഗാപൂരില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസുകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തിരുന്നു.
അക്രമത്തില്‍ ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. ഗുണ്ടായിസമാണ് ഇവര്‍ കാണിക്കുന്നത്. വാഹനങ്ങള്‍ കത്തിച്ചതിലും മറ്റ് നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദികള്‍ അവരാണ്. അതുകൊണ്ടുതന്നെ ഇനി ഇടത് കോണഗ്രസ് പാരട്ടിക്കൊപ്പം നിലക്കാതെ പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി വിഷയങ്ങളില്‍ ഒറ്റയ്ക്ക് പ്രതിഷേധമുയരത്തി പോരാടാനാണ് തീരുമാനമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: