കേസില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു പ്രവര്‍ത്തകരാണെന്ന് പോലീസ് വ്യക്തമാക്കി. നോബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലൈവിറ്റിനെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയിരുന്നു.
അറസ്റ്റിലായവരില്‍ രണ്ട് പേര്‍ സിപിഎം നേതാക്കള്‍ കൂടിയാണ്. രണ്ട് പേര്‍ സിപിഎം പ്രവര്‍ത്തകരാണ്. അറസ്റ്റിലായ ജോളി ബ്രാഞ്ച് സെക്രട്ടറിയാണ്, സാബു മുന്‍ ബ്രാഞ്ച് സെക്രട്ടിയാണ്, അജി കുമാറും സുധീറും സിപിഎം പ്രവര്‍ത്തകരാണ് എന്നും വ്യക്തമായിട്ടുണ്ട്. മത്സ്യത്തൊഴിലാളി യൂണിയന്‍ കണ്‍വീനറാണ് സുധീര്‍, കര്‍ഷക തൊഴിലാളി യൂണിയന്റെ ചുമതലയുള്ള നേതാവാണ് അജി കുമാര്‍. പരാതിയില്ലെന്ന് ലെവിറ്റ് വ്യക്തമാക്കിയെങ്കിലും ദേശീയ മാധ്യമങ്ങളിലടക്കം കേരളത്തിനു നാണക്കേടായി വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സര്‍ക്കാര്‍ മാപ്പ് പറയുകയും ചെയ്തു.
















