ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ ഉത്തരമേഖലാ കരസേനാ മേധാവി ലഫ്. ജനറല്‍ റണ്‍ബീര്‍ സിംഗ് ചൈനയിലെത്തി. ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കരസേനാ വിഭാഗം തലവന്‍ ജനറല്‍ വാന്‍ വീഗുവോയുമായുള്ള കൂടിക്കാഴ്ചയാണ് നടക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രാദേശികമായ അതിര്‍ത്തി സുരക്ഷയില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ പരസ്പരം പങ്കുവക്കുന്ന കൂടിക്കാഴ്ചയില്‍, സംയുക്ത പരിശീലനം, അതിര്‍ത്തിയിലെ സമാധാന പരിശ്രമങ്ങള്‍ എന്നിവ ചര്‍ച്ചയാകും. ഉന്നതതല സംഘം റണ്‍ബീര്‍ സിംഗിനൊപ്പം ചൈനയിലുണ്ട്. 2019ല്‍ മേഘാലയയില്‍ ഇരു രാജ്യത്തെ സൈനിക വിഭാഗങ്ങളും നടത്തിയ പരിശീലനം ഏറെ ഫലപ്രദമായിരുന്നു. ഇതുമൂലം നിരവധി കാര്യങ്ങളില്‍ നല്ല ഒത്തിണക്കം വന്നതായും സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന വിശദമായ ചര്‍ച്ചകളും വിവിധ കേന്ദ്രങ്ങളിലെ സന്ദര്‍ശനങ്ങളും നടക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയിലെ പരസ്പരമായ സുരക്ഷാ സംവിധാനങ്ങളെപ്പറ്റിയുള്ള നിര്‍ണായക ചര്‍ച്ചകളാണ് കരസേനയുടെ ഇരുവിഭാഗത്തേയും മേധാവികള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: