ഇന്‍ഡോര്‍: യുവ പേസര്‍മാരായ നവ്ദീപ് സെയ്നിയും ഷാര്‍ദുല്‍ താക്കുറും തകര്‍ത്താടിയ രണ്ടാം ടി 20 മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍1- 0 ന് മുന്നില്‍ എത്തി. അവസാന മത്സരം നാളെ പൂനെയില്‍ നടക്കും.
152.1 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ സെയ്നി നാല് ഓവറില്‍ പതിനെട്ട് റണ്‍സിന് രണ്ട് വിക്കറ്റുകളും ഷാര്‍ദുല്‍ താക്കുര്‍ നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റും പോക്കറ്റിലാക്കിയതോടെ ശ്രീലങ്കയുടെ ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 142 റണ്സിലൊതുങ്ങിനിന്നു.
കെ.പി. രാഹുലും ക്യാപ്റ്റന്‍ കോഹ് ലിയുടെ അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ്നിര അനായാസം ശ്രീലങ്കയുടെ സ്കോര്‍ മറികടന്നു. 17.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 144 റണ്‍സ്. സെയ്നിയാണ് കളിയിലെതാരം. തകര്‍ത്തടിച്ച രാഹുല്‍ 32 പന്തില്‍ 45 റണ്‍സ് നേടി. ആറു പന്ത് അതിര്‍ത്തികടത്തി. പരിക്ക് ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാന് 32 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. സ്ഥാനക്കയറ്റം കിട്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ശ്രേയസ് അയ്യര്‍ 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും അടക്കം 34 റണ്‍സ് നേടി.
നാലാമനായി ക്രീസിലിറങ്ങിയ നായകന് കോഹ് ലി 17 പന്തില്‍ മുപ്പത് റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒരു ഫോറും രണ്ട് സിക്സും കോഹ് ലിയുടെ ബാറ്റില്‍ നിന്ന് പിറന്നു.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാല്‍ പെരേര (34),ഗുണതിലക (20), അവിശക ഫെര്‍ണാന്‍ഡോ (22) എന്നിവരുടെ മികവിലാണ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 142 റണ്‍സ് നേടിയത്.പരിക്ക് ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്തിയ ഇന്ത്യുടെ ഒന്നാം നമ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നാല് ഓവറില്‍ 32 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ശ്രീലങ്ക: ഗുണതിലക ബി സെയ്നി 20, അവിശക ഫെര്‍ണാന്‍ഡോ സി സെയ്നി ബി വാഷിങ്ടണ്‍ സുന്ദര്‍ 22, കുശാല്‍ പെരേര സി ധവാന് ബി കുല്‍ദീപ് യാദവ് 34, ഒഷാഡ ഫെര്‍ണാന്‍ഡോ സ്റ്റമ്പഡ് പന്ത് ബി കുല്‍ദീപ് യാദവ് 10, ഭാനുക രാജപക്ഷെ സി പന്ത് ബി സെയ്നി 9, ശനാക ബി ബുംറ 7, ധനഞ്ജയ ഡിസില്‍വ സി ദുബെ ബി താക്കുര്‍ 17, ഹസ്രംഗ ഡി സില്‍വ നോട്ടൗട്ട് 16, ഉഡാന സി സെയ്നി ബി താക്കുര്‍ 1, മലിംഗ സി കുല്‍ദീപ് യാദവ് ബി താക്കുര്‍ 0,ലാഹിരു കുമാര നോട്ടൗട്ട് 0, എക്സ്ട്രാസ് 6, ആകെ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 142.
വിക്കറ്റ് വീഴ്ച:1-38, 2-54, 3-82, 4-97, 5-104, 6-117, 7-128, 8-130, 9-130.
ബൗളിങ്: ബുംറ 4-0-32-1, താക്കുര്‍ 4-0-23-3, സെയ്നി 4-0-18-2, വാഷിങ്ടണ്‍ സുന്ദര്‍ 4-0-29-1, കുല്‍ദീപ് യാദവ് 4-0-38-2.
ഇന്ത്യ: കെ.എല്‍. രാഹുല്‍ ബി ഹസരംഗ ഡിസില്‍വ 45, ശിഖര്‍ ധവാന് എല്‍ബിഡബഌയു ബി ഹസരംഗ ഡിസില്‍വ 32, ശ്രേയസ് അയ്യര്‍ സി ശനാക ബി കുമാര 34, വിരാട് കോഹ് ലി നോട്ടൗട്ട് 30, ഋഷഭ് പന്ത് നോട്ടൗട്ട് 1, എക്സ്ട്രാസ് 2, ആകെ 17.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 144.വിക്കറ്റ് വീഴ്ച 1-71, 2-86, 3-137
ബൗളിങ്: മലിംഗ 4-0-41-0, കുമാര 3.3-0-30-1, ധനഞ്ജയ ഡിസില്‍വ 2-0-15-0, ശനാക 4-0-26-0, ഹസരംഗ 4-0-30-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: