Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളീയരെ ബന്ദിയാക്കിയിട്ട് എന്ത് നേട്ടമുണ്ടാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2020, 06:58 am IST
inVicharam

ദേശീയ പണിമുടക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെ നടന്നത് തനി കാടത്തമാണ്. രാജ്യത്തിന്റെ തൊണ്ണൂറ്റി അഞ്ചുശതമാനം മേഖലകളും പണിമുടക്കാഹ്വാനം തള്ളിക്കളഞ്ഞു. കേരളത്തില്‍ മാത്രമാണ് ചില ചലനങ്ങളുണ്ടായത്. ഭരണപക്ഷവും പ്രതിപക്ഷവും ചില തീവ്രവാദ ഗ്രൂപ്പുകളും ചേര്‍ന്ന് കേരളീയരെ അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളാക്കുകയായിരുന്നു. കടകളും ബാങ്കുകളും ഭീഷണിപ്പെടുത്തി പൂട്ടിക്കുക മാത്രമല്ല, ബലപ്രയോഗം നടത്തി വാഹനങ്ങളുടെ ഓട്ടം നിര്‍ത്തിവയ്‌പ്പിക്കുകയും ചെയ്തു. അത്യാവശ്യത്തിന് ജോലിക്കും ആശുപത്രികളിലേക്കും പോകാന്‍ കയറിയ ഓട്ടോറിക്ഷകള്‍ തടഞ്ഞിട്ടു. യാത്രക്കാരെ വഴിയിലിറക്കി നടത്തിച്ചു. കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും കൊടികെട്ടിയ വാഹനങ്ങള്‍ തടസമില്ലാതെ ഓടുകയും ചെയ്തു. പണിമുടക്കില്‍നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിച്ചത്. പിന്നെ എന്തിനാണാവോ വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികള്‍ കയറിയ ബോട്ട് തടഞ്ഞിട്ടത്? വിനോദ സഞ്ചാരികള്‍ക്ക് വെള്ളം കുടിക്കാന്‍ ഒരു പെട്ടിക്കടയെങ്കിലും തുറക്കാന്‍ അനുവദിച്ചോ? ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിച്ചോ? എന്നിട്ടും വീമ്പുപറയുന്നതിന് ഒരു കൂസലുമില്ല.

ഇതാണ് കേരളത്തിന്റെ പ്രശ്‌നം. ഇരുപക്ഷവും ജനങ്ങളെ ദ്രോഹിച്ചു. എന്നിട്ട് കേന്ദ്രത്തെ പഴിചാരും. കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞയാഴ്ച ലോകകേരളസഭ എന്ന മാമാങ്കം നടത്തി. വിവിധ രാജ്യങ്ങളില്‍ നിന്ന് മലയാളി പ്രമാണിമാരെ കൊണ്ടുവന്ന് ചെല്ലും ചെലവും നല്‍കി പാര്‍പ്പിച്ചു. കേരളത്തെ കരകയറ്റാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അതില്‍ പങ്കെടുത്ത മുഴുവന്‍ പേരും തിരിച്ചുപോകും മുന്‍പാണ് പണിമുടക്കെന്ന മഹോത്സവം നടത്തി മന്ത്രിമാരടക്കമുള്ള നേതാക്കള്‍ ഞെളിഞ്ഞുനടന്നത്. ജോലിചെയ്യാന്‍ ഒരുങ്ങിയവര്‍ക്ക് നേരെ പുലഭ്യം പറഞ്ഞ് ആഹ്ലാദിക്കുന്നതും കാണാനായി. പണിമുടക്ക് കഴിഞ്ഞ ഉടന്‍ കേരളത്തില്‍ നിക്ഷേപകസംഗമം നടത്തുകയാണ്. കേരളത്തിന്റെ വ്യവസായമേഖലയിലെ അന്തരീക്ഷം നിരീക്ഷിക്കുന്ന ഒരാള്‍ നിക്ഷേപകനായി മുന്നോട്ടുവരുമോ? കണ്ണൂരിലെ ആന്തൂരില്‍ ഒരു പ്രവാസി സംരംഭകന്റെ ദാരുണമായ അന്ത്യം സിപിഎം ഭരിക്കുന്ന നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പിടിപ്പുകേടുകൊണ്ടാണെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയക്കാരുടെ മനസ്സില്‍ മാലിന്യം നിലനില്‍ക്കുമ്പോള്‍ ആര് നിക്ഷേപകനായി എത്തും.

പണിമുടക്കിന്റെ തലേദിവസമാണ് ഭരണ യൂണിയന്‍കാരുടെ ‘ശിലായുഗപ്രയോഗം’ വലിയൊരു സ്ഥാപന ഉടമയുടെ തല എറിഞ്ഞുടച്ചത്.  മുത്തൂറ്റ്  ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടറിന്റെ വാഹനത്തിന് നേരെയാണ് സമരത്തിലായിരുന്ന സിഐടിയുക്കാര്‍ കല്ലെറിഞ്ഞത്. രാവിലെ ഒന്‍പതരയോടെ മുത്തൂറ്റിന്റെ കൊച്ചിയിലെ പ്രധാന ഓഫീസായ ബാനര്‍ജി റോഡിലെ ഓഫീസിലേക്ക് വരുമ്പോഴാണ് വാഹനത്തിന് നേരെ  കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ജോര്‍ജ്ജ് അലക്‌സാണ്ടറിന്റെ തലയ്‌ക്ക് പരിക്കേറ്റു. ശാഖകള്‍ അടച്ചു പൂട്ടിയതിനും ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനും എതിരേയാണ് സമരം. സമരക്കാരില്‍ നിന്നാണ് കല്ലേറുണ്ടായത്. പരിക്കേറ്റ എംഡി ചികിത്സയിലാണ്.

ജീവനക്കാരോ പിരിച്ചുവിടപ്പെട്ട ജീവനക്കാരോ അല്ല കല്ലെറിഞ്ഞത് എന്നാണ് സിഐടിയുക്കാരുടെ വാദം. ഇവര്‍ ഓഫീസ് പരിസരത്ത് കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് മാനേജ്‌മെന്റും  പറയുന്നു. കൊച്ചി മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടറിനു നേരെയുണ്ടായ ആക്രമണം കൊച്ചി പോലീസ് കമ്മിഷണര്‍ അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്. കേരള പോലീസ് അന്വേഷിച്ചാല്‍ കേസില്‍ ഒരുതുമ്പും ഉണ്ടാകാന്‍ സാധ്യതയില്ല. ഭരണ-പ്രതിപക്ഷ കൂട്ടായ്‌മ കേരളത്തെ ലോകം കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.