വാഷിംഗ്ടണ്‍: യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന് നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൈനിക താവളങ്ങള്‍ തകര്‍ക്കാന്‍ ഇറാന് ഉപയോഗിച്ചത് 22 ഓളം ഭൂഖണ്ഡാന്തര മിസൈലുകള്‍. യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആണ് ഇറാന് 22 ഓളം മിസൈലുകള്‍ ഉപയോഗിച്ചതായുള്ള വിവരം പുറത്തുവിട്ടത്.
ഇറാന് നടത്തിയ ആക്രമണം തീര്‍ത്തും അപലപനീയമാണ്. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ഉണ്ടാകരുതെന്ന് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡൊമിനിക് റാബ് അറിയിച്ചു. നേരത്തെ പന്ത്രണ്ടോളം മിസൈലുകളാണ് ഇറാന് വിക്ഷേപിച്ചത് എന്നാണ് നേരത്തെ ലഭിച്ച വിവരം. ഇതിന് പിന്നാലെയാണ് 22 ഓളം മിസൈലുകള്‍ വിക്ഷേപിച്ചതായുള്ള വിവരം വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ടത്.
അതേസമയം ഇറാന്റെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലെയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ 80 സൈനികരെ ഇറാന് വധിച്ചതായി ഇറാന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: