കോട്ടയം: പൗരത്വ ബില്ലിനെ പിന്തുണച്ച് 2003 ല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനും കോണ്‍ഗ്രസ് നേതാക്കളായ കബില്‍ സിബലും അംബികാ സോണിയും ലാലു പ്രസാദും. 2003 ല്പ്രണബ് മുഖര്‍ജി അദ്ധ്യക്ഷനായ 14 അംഗ ആഭ്യന്തരകാര്യ സ്റ്റാന്റിംങ് കമ്മിറ്റിയിലെ അംഗങ്ങളായിരുന്നു എ.വിജയരാഘവനും കബില്‍ സിബലും അംബികാ സോണിയും. ഈ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച 107-ാം നമ്പര്‍ റിപ്പോര്‍ട്ടിലാണ് പൗരത്വ ബില്ലിനെ പൂര്‍ണ്ണമായും പിന്തുണക്കുന്നത്.
റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.2 ലെ ഒന്നു മുതല്‍ 12 വരെയുള്ള നിര്‍ദ്ദേശങ്ങളില്‍ ഒന്നാമത്തെയും ഒമ്പതാമത്തെയും നിര്‍ദ്ദേശങ്ങളില്‍ ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലെയും മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും ഭൂരിപക്ഷത്തിന് നല്‍കരുതെന്നുമാണ്. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ചെലവില്‍ നല്‍കണമെന്ന് 12-ാംമതും 14-ാംമതും നിര്‍ദ്ദേശത്തില്‍ പറയുന്നു.
2003 ഡിസംബര്‍ 12നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹന്സ്രാജ് ഭരദ്വാജ്, മോട്ടിലാല്‍ വോറ, കെ.പി.സിംഘാല്‍, ജനീഷ്വര് മിശ്ര, ഡോ.വി.മൈത്രേയന്, ലാലു പ്രസാദ്, ദ്രുപദ് ബോര്ഗ്രൈന്, റാം ജെത്മലാനി, പ്രമോദ് മഹാജന്, ഡോ. എല്‍.എം.സിംഘ്വി എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. പൗരത്വ ബില്ലിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സിപിഎം കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും നേതാക്കളും ബില്ലിനെ പിന്തുണച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: