ചക്കരക്കല്‍: അഞ്ചരക്കണ്ടി പഞ്ചായത്തിലെ പാളയം 9-ാം വാര്‍ഡിലെ ഹിന്ദുശ്മശാനം തകര്‍ത്തു. കഴിഞ്ഞ ദിവസമാണ് ശ്മശാനഭൂമി ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. ശ്മശാനത്തിനടുത്ത് അങ്കണവാടി നിര്‍മ്മിക്കാനും സ്വകാര്യവ്യക്തിയെ വഴിവിട്ട് സഹായിക്കാനുമാണ് ശ്മശാന ഭൂമി നശിപ്പിച്ചത്.
പതിറ്റാണ്ടുകളായി നിരവധി പേരുടെ മൃതദേഹം സംസ്ക്കരിക്കപ്പെട്ട 88 സെന്റ് ഭൂമി സംരക്ഷിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ശ്മശാനഭൂമി നശിപ്പിച്ചത്. ശ്മശാനഭൂമി സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ശ്മശാന ഭൂമി തകര്‍ത്ത നടപടിയില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: