Sunday, December 10, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൊതുസമൂഹത്തിന്റെ ഗതികേട്!

എസ്‌കെ by എസ്‌കെ
Jan 7, 2020, 10:14 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും പ്രഭാഷകര്‍ക്കുമെല്ലാം പ്രിയപ്പെട്ട വാക്കാണ് ‘പൊതുസമൂഹം.’ പഴയകാലത്തെ ‘പൊതുജനം’ തന്നെ ഇന്നത്തെ പൊ

തുസമൂഹം. പണ്ട് ‘മഹാജനം’ എന്നായിരുന്നു പ്രയോഗം. ‘ഇതി പ്രശംസതി മഹാജനം’ എന്ന് ഉത്തരാസ്വയംവരം ആട്ടക്കഥയിലുണ്ട്.

‘മഹാ’കൊണ്ട് തൃപ്തിയാകാതിരുന്ന ചില വിശേഷണപ്രിയര്‍ അതിനു മുന്നില്‍ ‘മാന്യ’കൂടി ചേര്‍ത്ത്’മാന്യമഹാജനങ്ങള്‍’ എന്നാക്കി. പക്ഷേ ജനങ്ങളുടെ മുന്നില്‍ വന്നതോടെ ‘മാന്യമഹാ’ പില്‍ക്കാലത്ത് അപഹാസ്യമായി. അതും ഒരു ഭാഷാവിശേഷംതന്നെ. ‘മാന്യമഹാജനങ്ങളേ’ എന്ന സംബോധന കേട്ടാല്‍ ഏതു ജനത്തിന്റെയും തല ലജ്ജകൊണ്ട് താഴ്ന്നുപോകും. കളിയാക്കലിനും ഒരു പരിധി വേണ്ടേ എന്നു തോന്നിയതുകൊണ്ടാവാം ഇപ്പോള്‍ മിമിക്‌സ് പരേഡുകാര്‍ പോലും ‘മാന്യമഹാജനങ്ങളേ’ എന്നു വിളിക്കാറില്ല.

ചാനല്‍ ചര്‍ച്ചക്കാര്‍ക്കും പ്രസംഗകര്‍ക്കും മറ്റും കൂടെയുള്ളവരെ വിശേഷിപ്പിക്കാനുള്ള പദമാണിപ്പോള്‍ ‘മാന്യ.’ എന്റെ മാന്യസുഹൃത്ത്, ആ മാന്യദേഹം എന്നൊക്കെയാണ് അവരുടെ പ്രയോഗങ്ങള്‍. ഇത്രയൊക്കെപ്പറഞ്ഞിട്ടും ഈ മാന്യശരീരം വസ്തുതകള്‍ മനസ്സിലാക്കാത്തതെന്ത് എന്നൊരു ചര്‍ച്ചക്കാരന്‍ ഈയിടെ കൂട്ടാളിയോടു ചോദിക്കുന്നതു കേട്ടു. ‘മഹാ’ കൂടുതലായി ലഭിക്കാറുള്ളത് കവികള്‍ക്കും കലാകാരന്മാര്‍ക്കുമാണ്.

‘പൊതുജന’ത്തിന്റെ സ്ഥാനം ‘പൊതുസമൂഹം’ ഏതാണ്ട് പൂര്‍ണമായി കൈയടക്കിയിരിക്കുന്നു. ‘പൊതുജനം കഴുത’ എന്ന് ചിലര്‍ പറയാറുണ്ട്. ഈ പ്രയോഗം കൊണ്ട് കഴുതയാണോ പൊതുജനമാണോ  അപമാനിക്കപ്പെടുന്നതെന്നറിയില്ല. എന്നാല്‍ ‘പൊതുസമൂഹം കഴുത’യെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല.

അതില്‍നിന്നു വ്യക്തമല്ലേ ‘ജന’ത്തെക്കാളേറെ മുകളിലാണ് ‘സമൂഹ’മെന്ന്?

ഏതായാലും പൊതുജനത്തില്‍ ഉള്‍പ്പെടുന്നവരെല്ലാം പൊതുസമൂഹത്തിലും ഉള്‍പ്പെടുമെന്നു കരുതാം. ജനം വേണോ സമൂഹം വേണോ എന്ന് ജനംതന്നെ തീരുമാനിക്കട്ടെ!

പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്, പേരുകൊണ്ട് സ്ഥാനക്കയറ്റമായെങ്കിലും പൊതുസമൂഹത്തിന്  സത്യാനന്തരകാലത്തും കിട്ടുന്നത് അവഗണനയും അവഹേളനവും മാത്രം.

മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും പ്രഭാഷകര്‍ക്കും എപ്പോള്‍ വേണമെങ്കിലും പൊതുസമൂഹത്തെ എന്തും പറയാം. ഭരണകൂടങ്ങളുടെ പിടിപ്പുകേടുകൊണ്ട് നാട്ടില്‍ എന്തു കുഴപ്പമുണ്ടായാലും ഇവരില്‍ ചിലര്‍ പൊതുസമൂഹത്തോടോണ് അരിശം തീര്‍ക്കാറുള്ളത്.

മുഖപ്രസംഗമെഴുത്തുകാര്‍ക്ക് എപ്പോഴും കൊട്ടാവുന്ന ചെണ്ടയാണ് പൊതുസമൂഹം. കൈയിന്റെയും കോലിന്റെയും ശക്തിക്കനുസരിച്ച് കൊട്ടിനു കനം കൂടും.

മുഖപ്രസംഗം സ്ത്രീപീഡനത്തെക്കുറിച്ചാണെന്നിരിക്കട്ടെ: അതില്‍ പലപ്പോഴും ഇങ്ങനെ ചില വാക്യങ്ങള്‍ കാണാം:

”പോലീസോ സര്‍ക്കാരോ മാത്രം വിചാരിച്ചാല്‍ ഇത്തരം തിന്മകള്‍ തടയാനാവില്ല. ഇവയ്‌ക്കുത്തരം പറയേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്.

”സ്ത്രീപീഡനങ്ങള്‍ തുടരുന്നതു കാണു മ്പോള്‍ പൊതുസമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു.”

”ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനര്‍ത്ഥം പൊതുസമൂഹത്തിന്റെ പോക്ക് പിന്നോട്ടുതന്നെയാണെന്നാണ്.”

”പൊതുസമൂഹത്തിനെന്തു പറ്റി? കഴി ഞ്ഞ ദിവസം രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കുനേരെയുണ്ടായ ക്രൂരതയുടെ വാര്‍ത്ത വായിക്കുന്ന ആരും ചോദിച്ചുപോകും.”

”ലഹരി മാഫിയ വിദ്യാര്‍ത്ഥികളെയാ ണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പലരും അവരുടെ വലയില്‍ വീഴുന്നു. പൊതുസമൂഹം ലജ്ജിച്ചു തലതാഴ്‌ത്തേണ്ട വിപര്യയമാണിത്.”

‘പൊതുസമൂഹം’ തന്നെയാണോ ‘പരിഷൃകൃത സമൂഹം’ എന്നറിയില്ല. മാധ്യമഭാഷയില്‍ രണ്ടും ഒരേ അര്‍ത്ഥത്തിലാണ് പ്രയോഗിച്ചുകാണുന്നത്. ആവര്‍ത്തനവിരസത ഒഴിവാക്കാനാവാം. മുകളിലുദ്ധരിച്ച വാക്യങ്ങളിലെല്ലാം ‘പൊതുസമൂഹ’ത്തിന്റെ സ്ഥാനത്ത് ‘പരിഷ്‌കൃത സമൂഹം’ എന്ന് ധൈര്യപൂര്‍വം ചേര്‍ക്കാവുന്നതാണ്.

സാമൂഹിക തിന്മകള്‍ തടയുന്നതില്‍ പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നു മറക്കുന്നില്ല. എന്നാല്‍ പോലീസിന്റെയും അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെയും വീഴ്ചകള്‍ കൊണ്ടുണ്ടാകുന്ന സംഭവങ്ങളുടെ പേരിലും ഇങ്ങനെ പാവം പൊതുസമൂഹത്തിന്റെ മേല്‍ കുതിരകയറുന്നതു കഷ്ടമാണ്. പൊതുമുതലിന്റെ സ്ഥിതിതന്നെയാണ് കേരളത്തിലിപ്പോള്‍ പൊതുസമൂഹത്തിനുമുള്ളത്!

പിന്‍ കുറിപ്പ്:

ഒരു പൊതുസമൂഹം സൃഹൃത്തിനോട് ചോദിച്ചത്: പഴികേട്ടു മടുത്തു. ഏതെങ്കിലും സ്വകാര്യസമൂഹത്തില്‍ ചേരാന്‍ കഴിയുമോ?”

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്; ഷബ്നയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്, ജീവനൊടുക്കിയത് അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ
Kerala

ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്; ഷബ്നയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്, ജീവനൊടുക്കിയത് അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ

സൗമ്യനായ സഖാവ്
Kerala

കാനത്തിന് വിട നൽകി രാഷ്‌ട്രീയ കേരളം; അന്തിമ ചടങ്ങുകൾക്ക് സാക്ഷിയായി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്‌ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ
Kerala

അവശ്യസാധനങ്ങള്‍ ഇല്ല; സപ്ലൈകോ അടച്ചിടലിന്റെ വക്കില്‍, സബ്‌സിഡി അരിയില്ലാതായതോടെ പൊതുവിപണിയിൽ വില കുതിച്ചുയര്‍ന്നു

അച്ഛൻ ഗവ. കരാറുകാരൻ, പ്രതിമാസം വാടകയിനത്തിൽ ലഭിക്കുന്നത് ഒരു ലക്ഷം; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത് ഷഹ്നയെ ഒഴിവാക്കാൻ
Kerala

അച്ഛൻ ഗവ. കരാറുകാരൻ, പ്രതിമാസം വാടകയിനത്തിൽ ലഭിക്കുന്നത് ഒരു ലക്ഷം; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത് ഷഹ്നയെ ഒഴിവാക്കാൻ

പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത; ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, അന്വേഷണം ഊർജിതമാക്കി
Kerala

പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത; ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, അന്വേഷണം ഊർജിതമാക്കി

പുതിയ വാര്‍ത്തകള്‍

അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചവരാണ് കോണ്‍ഗ്രസ്; അവരുടെ ജാതി വിവേചനത്തിന് വേറെ ഉദാഹരണം വേണ്ട: നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം ജനുവരിയില്‍

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

കീഴാറ്റിങ്ങലിൽ യുവാക്കളെ കുത്തികൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർക്ക് കുത്തേറ്റു, രണ്ടു പേരുടെ നില ഗുരുതരം, രണ്ടു പ്രതികൾ കസ്റ്റഡിയിൽ

കേരള അന്താരാഷട്ര ചലച്ചിത്രോത്സവം 2023: നവതിയുടെ നിറവിലത്തെിയ എംടിക്കും മധുവിനും ആദരവേകി ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു മുതല്‍

കേരള അന്താരാഷട്ര ചലച്ചിത്രോത്സവം 2023: നവതിയുടെ നിറവിലത്തെിയ എംടിക്കും മധുവിനും ആദരവേകി ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു മുതല്‍

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കരുത്താകുമെന്ന് ജെ. നന്ദകുമാര്‍

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കരുത്താകുമെന്ന് ജെ. നന്ദകുമാര്‍

ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത് സമഗ്ര വികസനം; മോദി സര്‍ക്കാര്‍ നടപ്പിലാക്കി പദ്ധതി ഭാരത്തെ മാറ്റിമറിച്ചുവെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ

ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത് സമഗ്ര വികസനം; മോദി സര്‍ക്കാര്‍ നടപ്പിലാക്കി പദ്ധതി ഭാരത്തെ മാറ്റിമറിച്ചുവെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist