പരവനടുക്കം: പേരക്കുട്ടികളായ രഞ്ജിഷയേയും അര്‍ച്ചനയേയും സാക്ഷികളാക്കി ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം പട്ടികജാതി കോളനിയിലെ ജാനു സാക്ഷരത പരീക്ഷയെഴുതി. 58 വയസുള്ള ജാനു വാതസംബന്ധമായി ശാരീരിക അവശതകള്‍ മറന്നാണ് പരീക്ഷയെഴുതാന്‍ എത്തിയത്.
സാക്ഷരത മിഷന് നടപ്പിലാക്കി വരുന്ന കോളനി സാക്ഷരതയുടെ ഭാഗമായാണ് പരവനടുക്കം പട്ടികജാതി കോളനിയില്‍ മികവോത്സവം എന്ന പേരില്‍ പരീക്ഷ നടത്തിയത്. അക്ഷരവും അറിവും സാമൂഹിക ചുറ്റുപാടുകളാല്‍ അകലം പാലിച്ച ഒരു തലമുറയിലെ അവസാന കണ്ണികളായ ഒന്‍പത് പേരാണ് ഇവിടെ മികവോല്‍സവത്തിന്റെ ഭാഗമായത്.
അക്ഷരഭ്യാസം ഇല്ലാത്തകോളനി വാസികളെ സാക്ഷരതയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരത മിഷന് കേരളത്തിലെ തിരഞ്ഞെടുക്കപെട്ട കോളനികളില്‍ പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: