ന്യൂദല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്തു. സര്‍വ്വകലാശാല ക്യാമ്പസ്സിലെ സെര്‍വര്‍ റൂമില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് ദല്‍ഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐഷി ഷോഘ് കൂടാതെ 19 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സര്‍വ്വകലാശാല ഓണ്‍ലൈന്‍ രജിസ്ട്രേഷന് തടസ്സപ്പെടുത്തുകയും സെക്യൂരിട്ട് ഗാര്‍ഡുകളേയും ഇവര്‍ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. ഞായറാഴ്ച രാത്രി പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. ഇതുസംബന്ധിച്ച് ദല്‍ഹി പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: