Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നേടിയതെല്ലാം ഒരിക്കല്‍ ഉപേക്ഷിക്കപ്പെടും

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
Jan 7, 2020, 06:14 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അസുരഗുരുവായ ശുക്രാചാര്യര്‍ക്ക് അസുരരാജാവായ മഹാബലിയെ ഉപദേശിക്കുമ്പോള്‍ അല്‍പം ആസുരബുദ്ധി കടന്നുകൂടുന്നത് സ്വാഭാവികം. ലൗകിക ജീവിതത്തിനുതകുന്ന ചില ന്യായങ്ങളാണ് അതിനായി നിരത്തുന്നത്. ആത്മരക്ഷയ്‌ക്കു വേണ്ടി ചിലപ്പോള്‍ അസത്യവുമാകാം എന്ന് ശുക്രാചാര്യര്‍ പറയുന്നത് എന്റേത് എന്നു കരുതുന്നതിനെ രക്ഷിക്കാന്‍ മാത്രമാണ്. എന്നാല്‍ ആ അസത്യവും സല്‍കീര്‍ത്തിക്ക് ഹാനികരമാകും എന്ന് ഓര്‍മിപ്പിക്കാനും അദ്ദേഹം മടിക്കുന്നില്ല. 

‘സ്ത്രീഷു നര്‍മ വിവാഹേച വ്യര്‍ഥേ പ്രാണസങ്കടേ

ഗോബ്രാഹ്മണാര്‍ഥ ഹിംസായാം നാനൃതം സ്യാജ് ജുഗുപ്‌സിതം’

സ്ത്രീകളോടു സംസാരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അല്‍പം അസത്യമാകാം. സത്യം സത്യമായിത്തന്നെ പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് തോന്നിയാല്‍ സത്യം ഒഴിവാക്കുന്നതില്‍ തെറ്റില്ല. വേണ്ടപ്പെട്ട ആരെങ്കിലും മരിച്ച വിവരമോ, കടുത്ത അസുഖ ബാധിതനാകുമ്പോഴോ അപകടഘട്ടത്തിലോ എല്ലാം സ്ത്രീയോട് അസത്യ വചനം ആകാം. നര്‍മസംഭാഷണങ്ങള്‍ക്കിടയിലും അല്‍പം അസത്യമൊക്കെയാവാം. പഞ്ചസാരപ്പായസത്തിന്റെ കയ്പിനെക്കുറിച്ചും കൈപ്പിഴവന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയെക്കുറിച്ചുമെല്ലാം ഈ അസത്യം ആസ്വദിക്കപ്പെടുകയും കീര്‍ത്തി വര്‍ധകമാവുകയും ചെയ്യും. 

വിവാഹം മുടങ്ങാതിരിക്കാന്‍ ചില സത്യങ്ങള്‍  മൂടിവെയ്‌ക്കപ്പെടാറുണ്ട്. നിത്യവൃത്തി കഴിയാനും പ്രാണന് നാശമുണ്ടാകും എന്ന് തോന്നുമ്പോള്‍ അതൊഴിവാക്കാനും അസത്യമാകാം. മൃഗങ്ങളേയും ബ്രഹ്മജ്ഞാനികളേയും രക്ഷിക്കാനും ഹിംസ ഒഴിവാക്കാനും അസത്യമാകാം. 

കാണുന്നവന്‍ പറയുന്നില്ല, പറയുന്നവന്‍ കാണുന്നില്ല എന്ന് ദേവീഭാഗവതത്തില്‍ സത്യവ്രതന്‍ പറയുന്നത് ഹിംസ ഒഴിവാക്കാനാണ്.  ആ അര്‍ധസത്യം അദ്ദേഹത്തിന് പ്രസിദ്ധി നേടിക്കൊടുത്തു. അദ്ദേഹം ആരാധിക്കപ്പെടുകയും സ്ഥാനമാനങ്ങള്‍ ലഭ്യമാകുകയും ചെയ്തു. 

ശുക്രാചാര്യരുടെ ഉപേദശങ്ങളെ തള്ളിക്കളയാതെ തന്നെ അസത്യത്താല്‍ സദ്കീര്‍ത്തിക്ക് ഭംഗമുണ്ടാകും എന്ന ഗുരുവചനത്തെ പിടിച്ച് മഹാബലി തന്റെ നിലപാട് വ്യക്തമാക്കി. ഭൂമീദേവി സര്‍വംസഹയാണ്. അസത്യവാദിയെ ഒഴികെ എന്തിനേയും ക്ഷമിക്കാനും സഹിക്കാനും ഭൂമീദേവിക്കു കഴിയും. അസത്യവാദി ഭൂമീദേവിക്ക് ഭാരം തന്നെയാണ്. 

‘നാഹം ബിഭേമി നിരയാ

ന്നാധന്യാദസുഖാര്‍ണവാത്

ന സ്ഥാനച്യവനാന്മൃത്യോര്‍ 

യഥാവിപ്രലംഭനാത്”

ദുരിതങ്ങളേയും  ദുഃഖ

പാരാവാരങ്ങളേയും എനിക്ക് ഭയമൊന്നുമില്ല. സ്ഥാനനഷ്ടങ്ങളേയോ, മരണത്തെപ്പോലുമോ ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഈ വിശേഷപുരുഷന് വിരാട് പുരുഷന്‍ നല്‍കിയ വാക്ക് പാലിക്കപ്പെടണം. അല്ലെങ്കില്‍ തന്നെ ഈ സ്ഥാനമാനങ്ങളും സമ്പത്തുമെല്ലാം ഇവിടെ ഉപേക്ഷിച്ചു പോകാനുള്ളതാണല്ലോ. ഇവിടെ നേടിയതൊന്നും ആരും തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകില്ല. ദധീചി, ശിബി തുടങ്ങിയവര്‍ ദാനം പൂര്‍ത്തീകരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വിവേകികളാണ്. പ്രാണന്‍ കളഞ്ഞും ദാനം നിര്‍വഹിക്കണമെന്ന് അവര്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ. ഉപേക്ഷിക്കാനുള്ള മനസ്സിന്റെ ത്യാഗശക്തി അവര്‍ സ്വജീവിതത്തിലൂടെ പഠിപ്പിച്ചതാണ്. 

എനിക്കു മുന്‍പും അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കിയിട്ടുണ്ട്. അവര്‍ക്കൊക്കെ എല്ലാം ഉപേക്ഷിച്ചു പോകേണ്ടതായും വന്നു. കാലം അവരെയെല്ലാം പുറത്താക്കി. ഗുരുദേവാ അങ്ങുതന്നെ പറഞ്ഞു ഇവിടെ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടു സാധാരണക്കാരനല്ലെന്ന്. അതും ഏറെ സന്തോഷകരം. എന്റെ ഭാഗ്യം.  

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

പുതിയ വാര്‍ത്തകള്‍

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

ഇനി പ്രവര്‍ത്തനകേന്ദ്രം പുതിയ മാരാര്‍ജി ഭവന്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

വികസിത കേരളത്തിനായി പുതിയ തുടക്കം: രാജീവ് ചന്ദ്രശേഖര്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies