ന്യൂദല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടത് ഇടത് ജിഹാദി സംഘടനകളാണെന്നതിന് കൂടുതല്‍ തെളിവുകള്‍. പുറത്ത് നിന്ന് കലാപകാരികളെ എത്തിച്ചാണ് ഇടത് സംഘടനകള്‍ അക്രമത്തിന് കോപ്പ് കൂട്ടിയത്. യൂണിയന് ചെയര്‍ പേഴ്സണ്‍ ഐഷാ ഘോഷ് കലാപകാരികള്‍ക്ക് ക്യാസിനുള്ളിലേക്ക് വഴിക്കാട്ടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു. വീഡിയോ അനലിസ്റ്റ് അഭിജിത് അയ്യര്മിത്രയും ഇതിനെ സാധൂകരിക്കുന്ന തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ്.
സംഭവം നടക്കുന്നത് 5.37നായിരുന്നെങ്കിലും വീഡിയോയില്‍ പകല്‍ വെളിച്ചമുണ്ടെന്ന് അഭിജിത് വ്യക്തമാക്കുന്നു. മുഖംമൂടി ധരിച്ച ഗുണ്ടകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ പ്രതിരോധിക്കാന്‍ ഐഷെ ഘോഷ് ആളുകളോട് നിര്‍ദ്ദേശിക്കുന്നില്ല. മറിച്ച് ആക്രമണത്തെ ഏകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. അക്രമത്തില്‍ കോണ്‍ഗ്രസ് ബന്ധം ഉണ്ടെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
റിപ്പബ്ലിക് ടിവി ജേണലിസ്റ്റ് പീയൂഷ് മിശ്രയാണ് വീഡിയോ ആദ്യമായി ട്വീറ്റ് ചെയ്തത്. ഐഷാ ഷോഷ് കലാപകാരികളെ നയിക്കുന്നതിന്റെ മുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വീഡിയൊവില്‍ നിരവധി പുരുഷന്മാരും സ്ത്രീകളും മുഖം മറച്ച് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതായി കാണാം. ദൃശ്യങ്ങളില്‍ ഐഷാ ഘോഷ് ധരിച്ചിരിക്കുന്ന അതേ വേഷം വീഡിയോയില്‍ ഉള്ള യുവതിയും ധരിച്ചിട്ടുള്ളതായി വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: