ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി ചര്‍ച്ച നടത്തി. ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിനിധികളും അധികൃതരുമായി സംസാരിക്കണമെന്ന് അമിത്ഷാ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ആക്രമവുമായി ബന്ധപ്പെട്ട് വസന്ത് കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ദല്‍ഹി പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ജെഎന്‍യു സംഘര്‍ഷത്തില്‍ ഉടന്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദല്‍ഹി പോലീസ് മേധാവിയോട് അമിത്ഷാ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടത്.
















