ന്യൂദല്‍ഹി: ജെഎന്‍യുവിയില്‍ നടന്ന അക്രമത്തില്‍ ഇടതു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരെ പ്രതിസ്ഥാനത്തു നിര്‍ത്തി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി അധികൃതര്‍. ശൈത്യകാല രജിസ്‌ട്രേഷന്‍ നടപടി തടസപ്പെടുത്താന്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന അതിക്രമമാണ് ഇന്നലെ അക്രമത്തിലേക്ക് വഴിമാറിയത്. ഇതുസംബന്ധിച്ച വിശദമായ പത്രക്കുറിപ്പും ജെഎന്‍യു പുറത്തുവിട്ടു. പത്രക്കുറിപ്പ് പ്രകാരം കുറച്ചു ദിവസങ്ങളായി ക്യാംപസിനുള്ളിലേക്ക് സമരവുമായി സഹകരിക്കാത്ത വിദ്യാര്‍ത്ഥികളേയോ ജീവനക്കാരേയോ അധ്യാപകരേയൊ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നലെ വൈകിട്ട് ശൈത്യകാല രജിസ്‌ട്രേഷനില്‍ പങ്കെടുക്കണം എന്ന ആവശ്യവുമായി കുറച്ചു വിദ്യാര്‍ത്ഥികള്‍ എത്തി. എന്നാല്‍, ഇവരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചു. ഒപ്പം, രജിസ്‌ട്രേഷന്‍ നടപടി നടക്കുന്ന ബില്‍ഡിങ്ങില്‍ ഒന്നടങ്കം അക്രമം അഴിച്ചു വിട്ടു. ഇന്നലെ വൈകിട്ട് നാലരയോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ അഡ്മിന്‍ ബ്ലോക്കിലും ഹോസ്റ്റലിലും കടന്നുകയറി. ഇവരെല്ലാം മുഖംമൂടി ധരിച്ച നിലയിലായിരുന്നു. ഇവര്‍ രജിസ്‌ട്രേഷന്‍ നടപടിയുമായി സഹകരിക്കുന്ന വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചു. ഇതോടാപ്പം മുഖംമൂടിധാരികള്‍ പെരിയാര്‍ ഹോസ്റ്റലില്‍ കടന്നു കയറി കമ്പും കല്ലുകളും ഇരുമ്പുദണ്ഡുകളുമായി വിദ്യാര്‍ഥികളെ മര്‍ദിച്ചു. സമരക്കാരുടെ മര്‍ദനത്തില്‍ സുരക്ഷാജീവനക്കാര്‍ക്കും പരുക്കേറ്റെന്നും ജെഎന്‍യു. കുറച്ചു സമരക്കാരായ വിദ്യാര്‍ഥികളുടെ ഇടപെടല്‍ മൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അക്കാഡമിക് സമയം നഷ്ടമാവുകയാണെന്നും ജെഎന്‍യു വൈസ് ചാന്‍ലസര്‍.
അതേസയമം, ജെഎന്‍യു അധികൃതരുടെ വാദം ശരിവയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മുഖംമൂടി ധരിച്ച് ഒരുകൂട്ടം അക്രമികള്‍ക്കൊപ്പം ജെഎന്‍യു ക്യാംപസിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരുടെ അക്രമത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന നടന്ന സംഘര്‍ഷത്തിനിടെയാണ് ഐഷി ഘോഷിനും പരുക്കേറ്റത്.
Watch: @JNUSUofficial president Aishee Ghosh is seen with masked men inside JNU. pic.twitter.com/ok2jxiEHWU
— Piyush Mishra (@Piyush_mi) January 6, 2020
















