ന്യൂദല്‍ഹി: ഹിന്ദുമതത്തില്‍ നിന്ന് മുസ്ലീങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മുസ്ലീം, ക്രിസ്ത്യന്‍ മതങ്ങളില്‍ സംവരണ സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദുവില്‍ നിന്ന് മുസ്ലീം മതം സ്വീകരിച്ച വ്യക്തിക്ക് ഹിന്ദുമതത്തിലെ വിവിധ ജാതികള്‍ക്ക് നല്‍കുന്ന സംവരണത്തിന്റെ ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുഹമ്മദ് സാദിഖ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
















