ശ്രീനഗര്‍ : തീര്‍ത്തും സമാധാനപരമായാണ് 2019നോട് കശ്മീര്‍ താഴ്‌വര വിട പറഞ്ഞത്. പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്ര ഭരണപ്രദേശമാക്കിയതിനുശേഷം കഴിഞ്ഞ 35 ദിവസത്തോളമായി കശ്മീരില്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കശ്മീരിലെ അക്രമ സംഭവങ്ങളില്‍ 30 ശതമാനത്തോളം കുറവും ഉണ്ടായിട്ടുണ്ട്. 2018ല്‍ 218 തവണയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇത് 2019ല്‍ ഇത് 139 ആയി കുറഞ്ഞു. നവംബര്‍ 26ന് പുല്‍വാര ദ്രാബ്ഗം ഗ്രാമത്തിലാണ് അവസാനമായി സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. ഇതില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. അവിടന്നിങ്ങോട്ട് കശ്മീര്‍ ശാന്തമാണ്.
അതേസമയം കഴിഞ്ഞവര്‍ഷം ആദ്യം ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ 17 ഭീകരരാണ് കൊല്ലപ്പെട്ടത്്. രണ്ട് സൈനികരും വീരമൃത്യു വരിച്ചു. ഫെബ്രുവരിയില്‍ 49 സൈനികര്‍ വീരമൃത്യു വരിക്കുകയും 23 പേരെ കൊല്ലപ്പെടുത്തുകയും ചെയ്തു. 2018ല്‍ 257 ഭീകരരാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇത് 2019ല്‍ 160 ആയി.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ ഭീകരാക്രമണങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കശ്മീര്‍ യുവാക്കളുടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ കുറഞ്ഞിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് അറിയിച്ചു.
















