രാജാക്കാട്: കാലാവസ്ഥാ വ്യതിയാനത്തില്‍ ഹൈറേഞ്ചിലെ ഏലം കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍. ഉത്പാദന കുറവിനൊപ്പം ഏലത്തിന് ബാധിച്ച പഴുപ്പും ഇല കരിച്ചിലും കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. വേനലിന്റെ ആരംഭത്തില്‍ തന്നെ രോഗബാധയുണ്ടായത് വരും വര്‍ഷത്തെ ഉത്പാദനത്തെ കാര്യമായി ബാധിക്കും.
ഇടുക്കിയിലെ കാര്‍ഷികമേഖല വിലത്തകര്‍ച്ചയും ഉത്പാദനക്കുറവും മൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഏക ആശ്വാസം ഏലം മേഖല മാത്രമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിലവില്‍ ഏലക്കായ്ക്ക് നാലായിരത്തിനടുത്ത് വില ലഭിക്കുന്നുണ്ട്. എന്നാല്‍ ഉത്പാദനത്തിലെ കുറവ് കര്‍ഷകര്‍ക്ക് തിരച്ചടി സമ്മാനിക്കുന്ന വേളയില്‍ തന്നെ ചെടികളില്‍ രോഗവും കണ്ടതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. ഏലം മേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ വേണ്ട രീതിയിലുള്ള സഹായങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: