തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത് രാഷ്ട്രീയ തട്ടിപ്പാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഗൃഹസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തിയതാണ് അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങള്ക്ക് എതിരല്ലെന്നും സാഹിത്യകാരന് ജോര്‍ജ് ഓണക്കൂറിന്റെ വസതയില്‍ സന്ദര്‍ശനം നടത്തവേ റിജിജു അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ ഉദ്ദേശിച്ചാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴത്തേത് ആ ഉദ്ദേശത്തിലല്ല. പാക്കിസ്ഥാനി ഗായന് അദ്നന് സമിക്ക് നമ്മള് പൗരത്വം നല്‍കിയിട്ടുണ്ട്. അദ്ദേഹം നല്ല മുസ്ലിം ആയിരുന്നു. എന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷായും കേരളത്തില്‍ എത്തും. ഈ മാസം 15 മുതല്‍ 25 വരെയാണ് കേരളത്തില്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: