ബാഗ്ദാദ്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഖബറടക്കം കഴിയും മുമ്പ് ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം. ബാഗ്ദാദിലെ യു എസ് എംബസിക്ക് സമീപമാണ് ശനിയാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്.അതീവ സുരക്ഷ മേഖലയായ സെലിബ്രേഷന് സ്ക്വയര്‍, ജാഡ്രിയ എന്നിവിടങ്ങളിലാണ് ആക്രമണം. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കന്‍ കേന്ദങ്ങള്‍ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരം മുതല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാഖി സൈനികര്‍ക്ക് ഇറാന്റെ പിന്തുണയുള്ള ഹിസബുള്ള മുന്നറിയിപ്പ് നല്കി. ബാഗ്ദാദില്‍ വ്യോമ നിരീക്ഷണം അമേരിക്ക ശക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംശയമുനകള്‍ ഇറാന് നേരെയാണ്. അമേരിക്ക ആക്രമണത്തിന്റെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാന് പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: