ലഖ്നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയും, ബിഎസ്പി അധ്യക്ഷ മായാവതിയും തമ്മിലുള്ള ഉള്‍പ്പോര് മറ നീക്കി പൂറത്തേക്ക്. രാജസ്ഥാന് കോട്ടയിലെ നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മായാവതി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയാണ് ഇതുവരും വാക് പോര് നടത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകളില്‍ പോയതു പോലെ രാജസ്ഥാനില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങളിലും പ്രിയങ്ക സന്ദര്‍ശിക്കണം. ഇല്ലെങ്കില്‍ നാടകമെന്ന് കരുതുമെന്ന് പറഞ്ഞാണ് മായാവതി ആദ്യം തുടക്കമിട്ടത്. ഇത്രയും ഗൗരവമായ ഒരു സംഭവം നടന്നിട്ടും പ്രിയങ്ക ഗാന്ധിയെ പോലൊരു വനിതാ നേതാവ് നിശബ്ദത പുലര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. യുപിയില്‍ നടത്തിയത് നാടകമാണെന്നാണ് കോട്ടയില്‍ പ്രിയങ്ക പോകാതിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും മായാവതി അറിയിച്ചു.
അതേസമയം വീട്ടില്‍ നിന്ന് പുറത്തിറങ്ങൂ എന്നിട്ട് കോട്ടയില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങളെ പോയി കാണൂവെന്ന് പ്രിയങ്ക മായാവതിക്ക് മറുപടി നല്കി.
കോട്ടയിലെ കുട്ടികളുടെ മരണത്തെ കുറിച്ച് താന്‍ വിവരങ്ങള്‍ തേടിയെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി കോണ്‍ഗ്രസിന്റെ ഒരു സംഘം ആശുപത്രി സന്ദര്‍ശിച്ചെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: