തൃശൂര്‍: വനിതകളുടെ സുരക്ഷ ഉറപ്പാക്കലാണ് 2020ല്‍ കേരള പോലീസിന്റെ പ്രധാന പരിപാടികളില്‍ ഒന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ 14 പോലീസ് സ്റ്റേഷനുകളും മലപ്പുറം വിജിലന്‍സ് ഓഫീസും വീഡിയോ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് റൂം, അരുവിക്കര, വിളപ്പില്‍ശാല, പുതൂര്‍, മീനാക്ഷിപുരം പോലീസ് സ്റ്റേഷനുകള്‍, മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്, തിരൂര്‍, വടകര, കണ്ണൂര്‍, കോഴിക്കോട് സിറ്റി പോലീസ് കണ്ട്രോള് റൂമുകള്‍, കോഴിക്കോട് സിറ്റി സൈബര്‍ക്രൈം പോലീസ് സ്റ്റേഷന്, കോഴിക്കോട് സിറ്റി സൈബര്‍ഡോം ഓഫീസ്, വയനാട് ക്രൈംബ്രാഞ്ച്, കമ്മ്യൂണിറ്റി പോലീസിങ് റിസോഴ്സ് സെന്റര്‍ പന്തളം എന്നിവയുടെയും മലപ്പുറം വിജിലന്‍സ് ഓഫീസിന്റെയും ഉദ്ഘാടനമാണ് ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചത്.
കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വാഗതവും പോലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ നന്ദിയും പറഞ്ഞു. തത്സമയം എല്ലായിടത്തും ചടങ്ങുകള്‍ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നാനൂറ്റിതൊണ്ണൂറോളം സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: