സൗദി: നേരത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ ഇറാനില്‍ ഉണ്ടായതെന്ന് സൗദി അറേബ്യ. സൈനിക കമാന്‍ഡര്‍ കാസിം സൊലേമാനിയുടെ വധത്തിന് പിന്നാലെയാണ് സൗദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇറാന് സംയമനം പാലിക്കണം. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് തങ്ങള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.
ഇറാനിയന്‍ സൈനിക മേധാവി ഖാസിം സുലൈമാനി ദല്‍ഹിയെയും ലക്ഷ്യമിട്ടിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ദല്‍ഹിയിലെ ഭീകരാക്രമണത്തിലും അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് രഹസ്യസേനാ മേധാവിക്ക് പങ്കുണ്ടെന്ന് ഫ്ളോറിഡയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി.
ഏട്ടു വര്‍ഷത്തിനു മുന്നെ ഫെബ്രുവരി 13ന് ദല്‍ഹില്‍ നടന്ന സ്ഫോടനത്തെ കുറിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞതെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, കാര്‍ബോംബ് സ്ഫോടനം നടന്ന സമയത്തു തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ഇറാന്റെ പങ്കിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. 2012ലെ സ്ഫോടനത്തില്‍ ഇസ്രയേല്‍ പ്രതിരോധ പ്രതിനിധിയുടെ ഭാര്യയടക്കം നാലുപേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ട്രംപിനറെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി പോലീസ് മേധാവി ആറിച്ചു. ചാണക്യപുരി, ഹുമയൂണ്‍ റോഡ്, വസന്ത് വിഹാര്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ അമേരിക്കന്‍, ഇസ്രയേല്‍, ഇറാന് എംബസികളുടെ സുരക്ഷയും വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: