ഓള് റൗണ്ടര്‍ ഇര്ഫാന് പത്താന് വിരമിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റേഴ്സ് ഷോയിലാണ് പത്താന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
പതിനഞ്ച് വര്‍ഷം നീണ്ട കരിയറിനിടെ ഇര്ഫാന് പത്താന് കളിച്ചത് 120 ഏകദിന മത്സരങ്ങളും, 29 ടെസ്റ്റും 24 ട്വന്റി 20 മത്സരങ്ങളുമാണ്. ‘ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണ്. കളിയിലെ രാജാക്കന്മാരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ് എന്നിവര്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് അനുഗ്രഹമായി കണക്കാക്കുന്നു.’- ഇര്ഫാന് പറയുന്നു. തന്നെ പിന്തുണച്ച തന്റെ വീട്ടുകാരോട് നന്ദിയുണ്ടെന്നും തന്റെ ആരാധകരോട് നന്ദിയുണ്ടെന്നും ഇര്ഫാന് പത്താന് പറയുന്നു.
2003ലാണ് ഇര്ഫാന് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് പത്താന് വീഴ്ത്താനായത്. എന്നാല്‍ 2006ലെ പാക് പര്യടനമാണ് പത്താന്റെ കരിയറിലെ തലവര മാറ്റി മറിച്ചത്. കറാച്ചി ടെസ്റ്റില്‍ ആദ്യ ഓവറുകളില്‍ തന്നെ ഹാട്രിക്കുമായി തിളങ്ങിയ പത്താന് ഏകദിനത്തിലും പിന്നീടുവന്ന ടി20യിലും ഒരുപോലെ മികവറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: