ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ അജ്ഞാതമായ വൈറല്‍ ന്യുമോണിയ നിരവധി ആളുകളെ ബാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യം അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് നീങ്ങുന്നതായും ആരോഗ്യവിദഗ്ധര്‍ ആശങ്കപെടുന്നു. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണ് പരക്കുന്നത്.
ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പുതിയ തരം വൈറസിനെ കുറിച്ച് നടത്തിയ പഠനത്തില്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപെട്ടു. രോഗികളെ ചികിത്സിച്ചിരുന്നവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഈ നിഗമനം.
നിലവില്‍ 121 പേരാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്. അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൈനയുടെ അയല്‍രാജ്യങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വൂഹാനില്‍ നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: