ന്യൂദല്ലി: യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ മേഖല സഞ്ചാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം. ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനുമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇറാനിലൂടെ കടന്നുപോകുന്ന വിമാന സര്‍വീസുകള്‍ക്കാണ് പ്രധാനമായും നിര്‍ദേശം ബാധകമാകുക.
യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ ഐക്യ നാടുകളിലേക്കുമുള്ള സര്‍വീസുകള്‍ക്കുമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ പ്രധാനമായും ഇറാന് വഴിയുള്ള സഞ്ചാര പാതയെ ആശ്രയിക്കുന്നത്. എയര്‍ ഇന്ത്യയാണ് പ്രധാനമായും ഇതുവഴി സര്‍വീസ് നടത്തുന്നത്. എന്നാല്‍ നിലവില്‍ തല്ക്കാലം വ്യോമപാതക്ക് മാറ്റമില്ലെന്നും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും എയര്‍ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി.
പാകിസ്ഥാന് മുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അമേരിക്കന്‍ വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് അതിനാല്‍ പാകിസ്ഥാന് വഴിയുള്ള വ്യോപപാത ഒഴിവാക്കണം എന്നതായിരുന്നു നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: