ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെന്ന പേരില്‍ ദല്‍ഹിയില്‍ അരങ്ങേറിയ കലാപങ്ങൡ പതിനഞ്ചിലേറെ ബംഗ്ലാദേശികള്‍ക്ക് പങ്കെന്ന് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). ദല്‍ഹിയിലെ സീമാപുരി മേഖലയില്‍ അനധികൃതമായി ജീവിക്കുന്ന ബംഗ്ലാദേശികളാണ് കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പോലീസ് ഈ മേഖലയില്‍ ഉടന്‍ തന്നെ റെയ്ഡ് നടത്തുമെന്നും കണ്ടാല്‍ തിരിച്ചറിയാവുന്നവരെ അറസ്റ്റ് ചെയ്യുമെന്നും എസ്‌ഐടി വ്യക്തമാക്കി. ക്രൈംബ്രാഞ്ചും എസ്‌ഐടിയും സംയുക്തമായിട്ടാണ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി സംഘം തീഹാര്‍ ജയിലിലെത്തിയിരുന്നു. കലാപത്തില്‍ അറസ്റ്റിലായി കഴിയുന്ന 55 പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
കരുതിക്കൂട്ടി കലാപം അഴിച്ചുവിട്ട ജിഹാദി സംഘാടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ 15 അംഗങ്ങളെ കൂടി വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കി.
















